സാമ്പത്തിക മാന്ദ്യത്തെ പിടിച്ചുകെട്ടാൻ പലിശ നിരക്കിൽ പുതിയ മാറ്റങ്ങളുമായി യുഎസ് ഫെഡറൽ റിസർവ്. കഴിഞ്ഞ ദിവസം യുഎസ് സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പോളിസി മീറ്റിംഗ് സമാപിച്ചിരുന്നു. ഇതിനെ തുടർന്നാണ് പലിശ നിരക്കിൽ മാറ്റങ്ങൾ വരുത്തിയത്. ഇതോടെ, പലിശ നിരക്ക് 0.25 ശതമാനമായാണ് ഉയർത്തിയത്. രണ്ട് ദിവസമാണ് പോളിസി മീറ്റിംഗ് സംഘടിപ്പിച്ചത്. നിരക്കുകൾ പുതുക്കിയതോടെ പലിശ നിരക്ക് 4.75 ശതമാനമായാണ് വർദ്ധിച്ചത്.
യുഎസിൽ നിലനിൽക്കുന്ന പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ പലിശ നിരക്ക് വിവിധ ഘട്ടങ്ങളിലായി ഉയർത്തിയിരുന്നു. 2022 മാർച്ച് മുതലാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്. ഇതോടെ, 8 തവണയാണ് നിരക്കുകൾ പുതുക്കിയത്. ഇവയിൽ കഴിഞ്ഞ നാല് തവണയുമുളള നിരക്ക് വർദ്ധനവ് 0.75 ശതമാനമാണ്. പണപ്പെരുപ്പം കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ പലിശ നിരക്ക് വീണ്ടും ഉയർത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് യുഎസ് സെൻട്രൽ ബാങ്ക് നൽകിയിട്ടുണ്ട്.
Post Your Comments