തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ പോലെ, മലയാളികള്‍ക്ക് ചിരിപ്പൂരം സമ്മാനിച്ച നേതാക്കള്‍ ഇല്ല എന്നുതന്നെ പറയാം. ഇന്‍ഡിഗോയുടെ വിമാനയാത്രാ വിലക്കിനെ തുടര്‍ന്ന് ഇ.പി.ജയരാജന്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്‍ഡിഗോ സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത കമ്പനിയാണെന്നും, നിലവാരമില്ലാത്ത കമ്പനിയുമായി ഇനി ഒരു ബന്ധവും ഇല്ലെന്നുമാണ് ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത്. നടന്നു പോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല എന്ന ഇപി ജയരാജന്റെ വാക്കുകള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളായി മാറിയിരിക്കുകയാണ്.
Read Also: ഇന്‍ഡിഗോ വിമാന കമ്പനിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച ഇ.പി ജയരാജനെ കാത്തിരിക്കുന്നത് യാത്രാ ദുരിതം
വിമാനവുമായി ബന്ധപ്പെട്ട് ഇപിയുടെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ച് മുമ്പ് വിമാനവുമായി ബന്ധപ്പെട്ട് തന്നെ വൈറലായ ഇടത് നേതാക്കന്‍മാരുടെ വാക്കുകള്‍ കുത്തിപ്പൊക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ.
കെ റെയില്‍ വിവാദ സമയത്ത് ഇ.പി ജയരാജന്‍ തന്നെ നടത്തിയ മറ്റൊരു പരാമര്‍ശമാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ട്രോളന്മാര്‍ ആഘോഷമാക്കുന്നത്. ‘കെ റെയില്‍ കേരളത്തില്‍ വരും..കുറച്ച് കഴിയുമ്പോള്‍ കേരളത്തിന്റെ ആകാശം മുഴുവന്‍ വിമാനങ്ങളായിരിക്കും’ എന്നായിരുന്നു ഇ.പിയുടെ വാക്കുകള്‍. കെ റെയില്‍ വിവാദങ്ങള്‍ക്കിടയില്‍ ഇപിയുടെ വാക്കുകള്‍ ഏറെ ചിരി പടര്‍ത്തിയിരുന്നു.
Post Your Comments