Kerala

ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സിന് നൽകില്ല : നിലപാട് വ്യക്തമാക്കി ഇ പി ജയരാജൻ

ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാർട്ടിയെ പ്രതിസന്ധിയിലാക്കി ഇ പി ജയരാജന്റെ കട്ടൻചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങൾ പുറത്തുവന്നത്

കണ്ണൂർ : ഡിസി ബുക്സ് ചെയ്തത് ക്രിമിനൽ കുറ്റമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡിസിക്ക് നൽകില്ലെന്നും ഇത്രയും തെറ്റായ നിലപാട് സ്വീകരിച്ചവർക്ക് തന്നെ ആത്മകഥ പ്രസിദ്ധീകരിക്കാൻ കൊടുക്കുമെന്ന് തോന്നുന്നുണ്ടോയെന്നും ഇ പി ജയരാജൻ ചോദിച്ചു.

ആത്മകഥയുടെ ഒന്നാം ഭാഗം ഈമാസം അവസാനം പുറത്തിറക്കുമെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു പാർട്ടിയെ പ്രതിസന്ധിയിലാക്കി ഇ പി ജയരാജന്റെ കട്ടൻചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റ് ജീവിതം’ എന്ന പേരിലുള്ള പുസ്തത്തിന്റെ ഭാഗങ്ങൾ പുറത്തുവന്നത്.

തുടർന്ന് ആത്മകഥാ ചോർച്ചയിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആരോപിച്ച് ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button