YouthLatest NewsMenNewsWomenLife StyleFood & Cookery

നായ കടിച്ചാൽ ചെയ്യേണ്ടതെന്ത്?

തെരുവുനായയുടെ ആക്രമണം കാരണം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് പല ജില്ലകളിലും. ഏതു സമയവും നായ്ക്കളുടെ ആക്രമണം ഭയക്കേണ്ട നിലയിലേക്ക് കാര്യങ്ങള്‍ മാറുമ്പോള്‍ പേവിഷ ബാധ ഉള്‍പ്പെടെയുള്ള ഭീഷണികളില്‍ നിന്ന് രക്ഷപ്പെടാന്‍ മുന്നൊരുക്കം കൂടിയേ തീരൂ. നായ കടിച്ചാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷകളും ആശുപത്രിയിലെ ചികിത്സയും എന്താണെന്നു മനസ്സിലാക്കാം.

കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് കടിയേറ്റ ഭാഗം നന്നായി കഴുകി വൃത്തിയാക്കുകയാണ്. ഒഴുകുന്ന വെള്ളത്തില്‍ 15 മിനിറ്റോളം കഴുകണം. സോപ്പ് ഉപയോഗിച്ചു വേണം മുറിവ് കഴുകാന്‍. ആന്റി ബാക്ടീരിയല്‍ സോപ്പ് തന്നെ വേണമെന്നില്ല. കുളി സോപ്പ് ആണെങ്കിലും മതി. ചെറുതായി മാന്തിയതാണെങ്കിലും കഴുകണം. മുറിവ് നന്നായി കഴുകുന്നത് അണുക്കളെ പുറത്തുകളയാന്‍ സഹായിക്കും.

മുറിവ് വൃത്തിയാക്കിക്കഴിഞ്ഞാല്‍ കടിയേറ്റ വ്യക്തിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം. ചെറിയ മുറിവാണെങ്കില്‍ പോലും നിര്‍ബന്ധമായും വൈദ്യസഹായം തേടണം. മുറിവ് വൃത്തിയാക്കുന്നത് ഒരിക്കലും വാക്‌സിനേഷന്‍ എടുക്കുന്നതിനു പകരമാകില്ല.

Read Also : കുറഞ്ഞ വിലയ്ക്ക് ഷവോമിയുടെ സ്മാർട്ട് സ്പീക്കർ സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

കടിയേറ്റ ഭാഗം ബാന്‍ഡേജ് പോലുള്ളവ കൊണ്ട് കെട്ടിവയ്ക്കണമെന്നില്ല. മുറിവ് തുറന്ന രീതിയില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുക. മുറിവില്‍ നിന്നുള്ള രക്തസ്രാവം അഞ്ച് മിനിറ്റു കൊണ്ടു നിലയ്ക്കും. ചിലരില്‍ രക്തസ്രാവം കൂടുതല്‍ നേരം നീണ്ടുനില്‍ക്കാറുണ്ട്. ഇത്തരക്കാരുടെ മുറിവില്‍ നല്ല വൃത്തിയുള്ള തുണിയോ മറ്റോ കൊണ്ട് അമര്‍ത്തി പിടിക്കുക.

തെരുവു നായ ആണെങ്കില്‍ അതിനു പേ ഉണ്ടായാലും ഇല്ലെങ്കിലും മുഴുവന്‍ ഡോസ് കുത്തിവയ്പും എടുക്കണം. എല്ലാ പ്രായക്കാര്‍ക്കും കുത്തിവയ്പിന്റെ ഡോസ് ഒന്നാണ്. ഗര്‍ഭിണിയാണെങ്കിലും കുത്തിവയ്പ് എടുക്കാന്‍ മടി കാണിക്കരുത്. കുട്ടികളുടെ വാക്‌സിനേഷന്‍ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പനി, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ അവസ്ഥകളില്‍ ഡോക്ടറുടെ സഹായം തേടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button