News

പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മുൻ കേന്ദ്രമന്ത്രി മാർഗരറ്റ് ആൽവയെ പ്രഖ്യാപിച്ചു

ഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മാർഗരറ്റ് ആൽവയെ പ്രതിപക്ഷ പാർട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ സർവകക്ഷി യോഗത്തിന് ശേഷം നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) തലവൻ ശരദ് പവാറാണ് തീരുമാനം പ്രഖ്യാപിച്ചത്.

കോൺഗ്രസ്, ശിവസേന, അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് (എ.ഐ.ടി.സി), ഇടതുമുന്നണി ഘടകകക്ഷികൾ, രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി), സമാജ്‌വാദി പാർട്ടി (എസ്‌.പി) തുടങ്ങി എല്ലാ പ്രധാന പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ പങ്കെടുത്തു.

‘എന്നെ ട്രോളുന്നതിലൂടെ എന്ത് സന്തോഷമാണ് കിട്ടുന്നത്’: വിമർശനങ്ങൾക്ക് മറുപടിയുമായി ലളിത് മോദി

‘ഞങ്ങൾ മമത ബാനർജിയെയും അരവിന്ദ് കെജ്‌രിവാളിനെയും ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. കഴിഞ്ഞ തവണ അവർ ഞങ്ങളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥിയെ പിന്തുണച്ചിരുന്നു,’ യോഗത്തിന് ശേഷം ശരദ് പവാർ വ്യക്തമാക്കി.

അതേസമയം, ഇന്ത്യൻ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി തന്നെ നോമിനേറ്റ് ചെയ്തതിന് പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് മാർഗരറ്റ് ആൽവ നന്ദി പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് മാർഗരറ്റ് ആൽവ നന്ദി അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button