ErnakulamKeralaNattuvarthaNews

അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

കോതമംഗലം സ്വദേശി ഷറഫുദ്ദീൻ കെ.കെയാണ്(51) മരിച്ചത്

കൊച്ചി: വൈദ്യുതി ലൈനിലെ അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കോതമംഗലം സ്വദേശി ഷറഫുദ്ദീൻ കെ.കെയാണ്(51) മരിച്ചത്.

Read Also : പാശ്ചാത്യ രാജ്യങ്ങളിലെ വിപണികളിൽ വികസന സാധ്യത കുറയുന്നു, ഇന്ത്യയിൽ നിക്ഷേപത്തിനൊരുങ്ങി ടെക് കമ്പനികൾ

എറണാകുളം കൂത്താട്ടുകുളത്താണ് സംഭവം. അറ്റകുറ്റ പണിയ്ക്കായി ഓഫാക്കേണ്ട ട്രാൻസ്ഫോ‌ർമർ മാറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

അഗ്നിരക്ഷാ സേന എത്തിയാണ് ഷറഫുദ്ദീനെ പോസ്റ്റിൽ നിന്നിറക്കിയത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button