KeralaLatest NewsNews

വിനോദ സഞ്ചാരികൾക്കായി മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജ്

 

 

വയനാട്: വയനാടൻ ചുരം കയറി വരുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനൊരിടം കൂടി ഒരുക്കിയിരിക്കുകയാണ് മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജിൽ. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ലക്കിടിയിലെ മിസ്റ്റി ഹൈറ്റ്‌സ് കോട്ടേജ് ഒരുക്കിയിരിക്കുന്നത് വനം വകുപ്പിന്റെ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസാണ്.

ആദ്യ ഘട്ടത്തിൽ മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജിലെ ആധുനിക സൗകര്യങ്ങളോട് കൂടിയ 3 റൂമുകളാണ് സഞ്ചാരികൾക്കായി സജ്ജീകരിച്ചിരിക്കുന്നത്. പൂക്കോട് തടാകവും എൻ ഊര് ഗോത്ര പൈതൃക ഗ്രാമവും കണ്ടാസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ഏറ്റവും അനുയോജ്യമായ ഒരിടം കൂടിയാണ് മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജ്. ഒരു റൂമിൽ ഒരു കുടുംബത്തിന് (രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും) താമസിക്കാൻ ആവശ്യമായ സൗകര്യമുണ്ട്.

2500 രൂപയും ജി.എസ്.ടിയുമാണ് (പ്രഭാത ഭക്ഷണമുൾപ്പടെ) ഒരു ദിവസത്തെ വാടക. ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് ഏജൻസിക്കാണ് ഫോറസ്റ്റ് കോട്ടേജിന്റെ ചുമതല. ലക്കിടി ഓറിയന്റൽ സ്‌കൂൾ ഓഫ് ഹോട്ടൽ മാനേജ്‌മെന്റിന്റെ സമീപമാണ് മിസ്റ്റി ഹൈറ്റ്സ് ഫോറസ്റ്റ് കോട്ടേജ് സ്ഥിതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button