KottayamNattuvarthaLatest NewsKeralaNews

മാർമല അരുവിയിൽ കുടുങ്ങിക്കിടന്ന ആറ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

സി​ജി​ൻ (25 ), ബെ​നി​റ്റ് (27), മി​ഥി​ൽ ( 24 ), ടോ​മി ( 26 ), അ​ജ്മ​ൽ (27), ജെ​റി​ൻ ( 26) എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്

കോട്ടയം: ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് തീക്കോയി മംഗളഗിരി മാർമല അരുവിയിൽ കുടുങ്ങിക്കിടന്ന വൈക്കം സ്വദേശികളായ ആറ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. സി​ജി​ൻ (25 ), ബെ​നി​റ്റ് (27), മി​ഥി​ൽ ( 24 ), ടോ​മി ( 26 ), അ​ജ്മ​ൽ (27), ജെ​റി​ൻ ( 26) എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read Also : കെ സുധാകരന്റെ പേരിലുള്ള കേസ് എവിടെയുമെത്തില്ല: കേസുകൾ ഒതുക്കിതീർക്കുകയാണ് പിണറായി സർക്കാരെന്ന് കെ സുരേന്ദ്രൻ

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലോ​ടു​കൂ​ടി​യാ​ണ് സം​ഘം മാ​ർമ​ല അ​രു​വി​ കാ​ണാ​ൻ എ​ത്തി​യ​ത്. പെ​ട്ടെന്ന് മ​ല​വെ​ള്ളപ്പാ​ച്ചി​ൽ ഉ​ണ്ടാ​യ​തോ​ടെ ആ​റു പേ​രും ഒ​രു​പാ​റ​യു​ടെ മു​ക​ളി​ൽ മ​റു​ക​ര ക​ട​ക്കാ​തെ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു.

Read Also : ടെലിവിഷൻ വിൽക്കുന്നതിനെച്ചൊല്ലി തർക്കം: കുളത്തിലേക്ക് ചാടിയ യുവതിയും രക്ഷിക്കാനിറങ്ങിയ ഭർത്താവും മുങ്ങി മരിച്ചു‌

ഫയർ ഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേ​ർ​ന്ന് ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​രെ ക​ര​യി​ലെ​ത്തി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button