
പാകിസ്ഥാനില്‍ 80,000 കോടി രൂപ വിലമതിക്കുന്ന വലിയ സ്വര്‍ണ്ണ ശേഖരം കണ്ടെത്തി. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയില്‍ സര്‍ക്കാര്‍ നിയോഗിച്ച ഒരു സര്‍വേയിലാണ് വലിയ സ്വര്‍ണ ശേഖരം കണ്ടെത്തിയത്. ഇത് ഖനനം ചെയ്യാനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ് പാക് സര്‍ക്കാര്‍. രാജ്യം ഇപ്പോള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഈ സ്വര്‍ണം വലിയ തോതില്‍ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിൽ യുവതിയുടെ മൃതദേഹം : രണ്ടാം ഭർത്താവ് അറസ്റ്റിൽ
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ എഞ്ചിനീയറിംഗ് സര്‍വീസസ് പാകിസ്ഥാന്‍ (NESPAK) ഉം പഞ്ചാബ് മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പും ചേര്‍ന്നാണ് ഖനന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്. അറ്റോക്ക് ജില്ലയിലെ സിന്ധു നദിക്കരയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്ത്യയിലെ ഹിമാലയത്തില്‍ നിന്നുള്ള സ്വര്‍ണ നിക്ഷേപം നദിയിലൂടെ ഒഴുകി പാകിസ്ഥാനിലെത്തിയെന്നാണ് ജിയോളജിസ്റ്റുകളെ അധികരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുഴയുടെ അടിത്തട്ടിലെ അതിശക്തമായ ഒഴുക്ക് കാരണം സ്വര്‍ണം പരന്നതോ വൃത്താകൃതിയിലോ ആയിരിക്കാമെന്നാണ് കരുതുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ കണക്ക് പ്രകാരം രാജ്യത്തെ സ്വര്‍ണ ശേഖരം 5.43 ബില്യണ്‍ ഡോളറാണ്. 2024 ഡിസംബറിലെ കണക്കാണിത്. വിദേശനാണ്യ ശേഖരം കുറയുന്നതും കറന്‍സി ദുര്‍ബലമാകുന്നതും പാക്കിസ്ഥാനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഖനന പര്യവേഷണം വിജയിക്കുകയും രാജ്യത്തിന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുകയും ചെയ്താല്‍, രാജ്യത്തിന്റെ സ്വര്‍ണ്ണ ഉല്‍പാദനവും അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്റെ സ്ഥാനവും മാറും. അതേസമയം സ്വര്‍ണം പാകിസ്ഥാന്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ ഭാവിയും.
Post Your Comments