ഭാരം കുറയ്ക്കാന്‍ തയ്യാറെടുക്കുമ്പോൾ തന്നെ ഡയറ്റില്‍ സ്ഥാനം പിടിക്കുന്നതാണ് ഡ്രൈ ഫ്രൂട്ട്‌സ്. പലതരം ഡ്രൈ ഫ്രൂട്ട്‌സ് ഇന്നു വിപണിയിലുണ്ട്.
ബദാം : ഭാരം കുറയ്ക്കാന്‍, ചീത്ത കൊളസ്‌ട്രോള്‍ പുറംതള്ളാന്‍, ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ എല്ലാം ആശ്രയിക്കാവുന്ന ഒന്നാണ് ആല്‍മണ്ട്. പ്രോട്ടീന്‍, ഫൈബര്‍, അയണ്‍, സിങ്ക്, വിറ്റാമിന്‍ എ, ബി6, വിറ്റാമിന്‍ ഇ, കാല്‍സ്യം, മഗ്‌നീഷ്യം, കോപ്പര്‍, ഫോളിക് ആസിഡ് എന്നിവ ധാരാളമായി ആല്‍മണ്ടില്‍ അടങ്ങിയിരിക്കുന്നു.
പിസ്ത : ആന്റി ഓക്‌സിഡന്റുകള്‍, മിനറല്‍സ്, വിറ്റാമിന്‍സ് എന്നിവ ധാരാളം അടങ്ങിയതാണ് പിസ്ത. ബ്ലഡ് ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും ഇത് മികച്ചതാണ്.
Read Also : ‘എന്നെ ട്രോളുന്നതിലൂടെ എന്ത് സന്തോഷമാണ് കിട്ടുന്നത്’: വിമർശനങ്ങൾക്ക് മറുപടിയുമായി ലളിത് മോദി
ഉണക്കമുന്തിരി : ദിവസവും ഉണക്കമുന്തിരി കഴിച്ചാലുള്ള ഗുണങ്ങള്‍ ചില്ലറയൊന്നുമല്ല. GABA എന്ന ന്യൂറോട്രാന്‍സ്മിറ്ററുകള്‍ അടങ്ങിയതാണ് ഇവ. ഇത് അമിതവിശപ്പ് നിയന്ത്രിക്കും. സ്ട്രെസ് ലെവല്‍ കുറയ്ക്കും. ദഹനം പതിയെയാക്കുകയും ചെയ്യും. ഉണക്കമുന്തിരിയില്‍ ധാതുക്കളായ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അസിഡിറ്റിയെ പരിഹരിക്കാന്‍ ഉണക്ക മുന്തിരിയിലെ ഈ ഘടകങ്ങള്‍ സഹായിക്കുന്നു. ചര്‍മരോഗങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് ഉണക്കമുന്തിരി.
ഈന്തപ്പഴം : ഫൈബര്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം ദഹനത്തിന് സഹായിക്കുകയും ഫാറ്റ് ലോസ് എളുപ്പത്തിലാക്കുകയും ചെയ്യും.
വാള്‍നട്ട്സ് : ദിവസവും കഴിക്കേണ്ടതാണ് വാള്‍നട്ട്സ്. വാള്‍നട്ടില്‍ കാലറി ഉണ്ടെങ്കിലും ശരീരഭാരം കൂടില്ല. ഭാരം കുറയ്ക്കാന്‍ എളുപ്പത്തില്‍ സഹായിക്കും.
Post Your Comments