Latest NewsNewsLife Style

ആരോഗ്യ സംരക്ഷണത്തിന് കഴിക്കാം ഡ്രൈ ഫ്രൂട്സ്

ആരോഗ്യത്തിന്റെ കാര്യത്തിൽ പലവിധ പ്രതിസന്ധികൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹാചര്യത്തിൽ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ ഏറെയാണ്. കൃത്യമായ വ്യായാമത്തോടൊപ്പം ശരിയായ ആഹാരക്രമവും കൂടി ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യത്തോടിരിക്കാൻ നമുക്ക് സാധിക്കു. മികച്ച ഭക്ഷണക്രമം ഉണ്ടാക്കിയെടുത്താൽ പല രോഗങ്ങളും രോഗ കാരണങ്ങളും നിലയ്ക്ക് നിർത്താനാവും. ആരോഗ്യത്തോടിരിക്കാൻ ആഹാരക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈ ഫ്രൂട്സ്.

ബദാം, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഉണക്കമുന്തിരി, പിസ്ത, വാൾനട്ട് എന്നിവയാണ് പ്രധാനമായും ഡ്രൈ ഫ്രൂട്സിൽ ഉൾപ്പെടുന്നത്. ഇവയെല്ലാം എളുപ്പത്തിൽ ലഭ്യമാവുന്നതുമാണ്. ധാരാളം ധാതുക്കളും പോഷകങ്ങളും വൈറ്റമിനുകളുമെല്ലാം ഉൾപ്പെടുന്ന ഇവ കഴിക്കാം. കൂടാതെ മുടിക്കും ചർമത്തിനും പല്ലിനും എല്ലാം ഗുണം ചെയ്യുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്സ്.

അസിഡിറ്റി കുറയ്ക്കുന്നതിനും ദഹന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനും ഏറ്റവും നല്ലതാണിത്. മാത്രമല്ല ഒട്ടുമിക്ക ഡ്രൈ ഫ്രൂട്ടിലും ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ മലബന്ധമെന്ന പ്രശ്‌നത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇവയിൽ പ്രകൃതിദത്ത മധുരം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികൾക്കും ഭയക്കാതെ കഴിക്കാം. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരമാണ് ഡ്രൈ ഫ്രൂട്സ്. നമ്മളിൽ പലരെയും വലയ്ക്കുന്ന രോഗമാണ് വിളർച്ച അഥവ അനീമിയ. എന്നാൽ സ്ഥിരമായി ഡ്രൈ ഫ്രൂട്സ് കഴിക്കുന്നവർക്ക് വിളർച്ച വരാനുള്ള സാധ്യത വളരെ കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button