ന്യൂഡല്‍ഹി : ഇന്ത്യയുടെ ബഹിഷ്‌കരണം മൂലം മാലിദ്വീപിന് പ്രതിദിനം നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയാണെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയേയും , രാജ്യത്തേയും ആക്ഷേപിച്ചതിന് പിന്നാലെയാണ് ഇന്ത്യക്കാര്‍ ‘ബാന്‍ മാലിദ്വീപ് ‘ ട്രെന്‍ഡിംഗാക്കി മാറ്റിയത്.
Read Also: യാത്രാ പ്രേമികൾക്ക് സന്തോഷവാർത്ത! അഗസ്ത്യാർകൂടം സീസൺ ട്രെക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
ഈ ബഹിഷ്‌കരണത്തിന്റെ ഫലം ഇപ്പോള്‍ മാലിദ്വീപിലും ദൃശ്യമാണ്. ഇന്ത്യയുടെ ബഹിഷ്‌കരണം മൂലം മാലിദ്വീപിന് പ്രതിദിനം കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ഇപ്പോള്‍ മാലിദ്വീപ് അവിടേക്കുള്ള യാത്രാ ചെലവ് പകുതിയായി കുറച്ചിട്ടുണ്ട്, എന്നിട്ടും ഇന്ത്യക്കാര്‍ അവിടേക്ക് പോകാന്‍ തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്നു മാലിദ്വീപ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് അവിടെ സന്ദര്‍ശിച്ചിരുന്നത്. എന്നാല്‍ ഇന്ത്യക്കാരുടെ ബഹിഷ്‌കരണത്തെത്തുടര്‍ന്ന് മാലിദ്വീപ് തന്നെ തങ്ങളുടെ 44,000 കുടുംബങ്ങള്‍ ഇപ്പോള്‍ ബുദ്ധിമുട്ടിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് . ഇന്ത്യക്കാരുടെ പിന്മാറ്റം അവരുടെ ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ചു. ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകളില്‍ പോലും ആളുകള്‍ മാലിദ്വീപ് സന്ദര്‍ശിക്കാനുള്ള ഓപ്ഷനുകള്‍ തേടുന്നത് നിര്‍ത്തി. പകരം ലക്ഷദ്വീപ് തിരച്ചില്‍ 34 മടങ്ങ് വര്‍ധിക്കുകയും ചെയ്തു.
Post Your Comments