അമ്പലപ്പുഴ: കുരിശടിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം. പുറക്കാട് ഇൻഫന്റ് ജീസസ് ദേവാലയ കുരിശടിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് പണം അപഹരിച്ചത്.
ഇവിടെ രണ്ടു വർഷം മുമ്പും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. അന്നും പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യക്ഷമമായ അന്വേഷണം നടന്നില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ നടപടിയുണ്ടാകാത്തതിനെ തുടർന്ന്, വികാരി സ്വയം രഹസ്യാന്വേഷണം നടത്തി മോഷ്ടാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല.
Read Also : റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി തെരഞ്ഞെടുപ്പ്; രാംദാസ് അത്താവാലെ ദേശീയ പ്രസിഡന്റ്
പ്രദേശത്ത് മോഷ്ടാക്കളുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം വർദ്ധിച്ചുവരികയാണെന്ന് വികാരി ഫാ. സിൽവസ്റ്റർ കോട്ടേജ് പറഞ്ഞു.
Post Your Comments