മുംബൈ: റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. ബൈയിലെ യശ്വന്ത് റാവു ചവാൻ സെന്ററിലാണ് തെരഞ്ഞെടുപ്പ് പരിപാടികൾ നടന്നത്. റിട്ടേണിങ് ഓഫീസർ ബി.കെ. ബർവെയുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങൾ. സമ്മേളനത്തിൽ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് ആയി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയ ഉപാധ്യക്ഷനായി നുസറത്ത് ജഹാനെയും തെരഞ്ഞെടുത്തു. പാർട്ടിയുടെ ദേശീയ സെക്രട്ടറിയായി ഡോ. രാജീവ് മേനോനെയാണ് തെരഞ്ഞെടുത്തത്. സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600 പ്രതിനിധികൾ പങ്കെടുത്തു.
അതേസമയം, ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിൽ തന്റെ സംഘടനയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയ്ക്ക് ഒരു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ ഇന്നലെ പറഞ്ഞു. പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവിൽ മൂന്ന് വർഷത്തേക്ക് ദേശീയ പ്രസിഡന്റായി ഐകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments