ThrissurNattuvarthaLatest NewsKeralaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിയ്ക്ക് 40 വര്‍ഷം കഠിന തടവും പിഴയും

കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപ്പറമ്പില്‍ ഹിളര്‍ എന്ന മുത്തുവിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്‌

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് 40 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരൂപ്പടന്ന മുസാഫരിക്കുന്ന് സ്വദേശി അറക്കപ്പറമ്പില്‍ ഹിളര്‍ എന്ന മുത്തുവിനെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്‌.

പിഴ അടക്കാത്ത പക്ഷം രണ്ട് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പിഴ തുക അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചു.

Read Also : കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന് അമിത്ഷാ

അതേസമയം, 13 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ തൃശ്ശൂർ കുന്ദംകുളത്ത് പോക്സോ കേസിലെ പ്രതിക്ക് കോടതി നാല് വർഷം കഠിന തടവും ശിക്ഷ വിധിച്ചു. 44കാരനായ ചിറനെല്ലൂർ പട്ടിക്കര സ്വദേശി വാസുദേവനെയാണ് കേസിൽ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. നാല് വർഷം കഠിന തടവിന് പുറമെ 25,000 രൂപ പിഴയും വാസുദേവൻ അടയ്ക്കണം. കുന്ദംകുളം അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button