ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. ഇതിനായി, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ ( എആര്‍ഡിബി ) പിന്തുണ അമിത് ഷാ തേടി. കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിനുള്ള മാര്‍ഗരേഖ തയ്യാറാക്കുകയെന്ന ലക്ഷ്യത്തോടെ ചേര്‍ന്ന കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
Read Also: ഗോതമ്പ് കയറ്റുമതിയിൽ പുതിയ ഇളവുകളുമായി ഇന്ത്യ, കയറ്റുമതി ചെയ്യുന്നത് 1.8 ദശലക്ഷം ടൺ ഗോതമ്പ്
‘കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ പിന്തുണയില്ലാതെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ സാധിക്കില്ല. കാര്‍ഷിക മേഖലയുടെ വികസനത്തിന് ദീര്‍ഘകാല ധനസഹായം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ധനസഹായം നല്‍കുന്നതിന് പുറമെ, എആര്‍ഡിബികള്‍ അവരുടെ അധികാര പരിധി വിപുലീകരിക്കണം’, അമിത്ഷാ ആവശ്യപ്പെട്ടു.
‘കാര്‍ഷിക മേഖലയുടെ വികസനത്തിന് ഹ്രസ്വകാല ധനസഹായത്തേക്കാള്‍ ദീര്‍ഘകാല ധനസഹായം ആവശ്യമാണ്. പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുവാന്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ സഹകരണമാണ് ആവശ്യ’,അമിത്ഷാ ബാങ്കുകളെ അറിയിച്ചു.
Post Your Comments