തിരുവനന്തപുരം: എം എം മാണിയുടെ വിവാദ പ്രസ്‌താവനയിൽ പ്രതികാരിച്ച് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. ടി.പി. ചന്ദ്രശേഖരനെ സി.പി.എം കൊന്ന രീതി എല്ലാവർക്കും അറിയാമെന്നും ചന്ദ്രശേഖരനെ കൊന്നിട്ടും സി.പി.എമ്മിന്റെ പക തീരുന്നില്ലെന്ന് തെളിയിക്കുന്നതാണ് എം.എം.മണിയുടെ പ്രതികരണമെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ.രമയെ സി.പി.എം വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
അതേസമയം, എം.എം മണിയുടെ അധിക്ഷേപ പ്രസ്താവനയിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ തുടക്കത്തിൽ തന്നെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. കെ.കെ രമയെ അവഹേളിച്ച എം.എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.
Read Also: വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിർമ്മാണം; ഒരാൾ അറസ്റ്റിൽ
‘എം.എൽ.എയെ അധിക്ഷേപിച്ച അംഗം മാപ്പ് പറഞ്ഞില്ല. പക്ഷേ വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് വിസ്മയിപ്പിച്ചു. ടി.പിയെ കൊന്നത് പാര്‍ട്ടി കോടതിയുടെ വിധിയാണ്. ആ പാര്‍ട്ടി കോടതിയുടെ ജഡ്ജി ആരെന്ന് തന്നെക്കൊണ്ട് പറയിക്കരുത്. ടി.പിയുടെ വിധവയെ നിയമസഭയില്‍ സിപിഎം അപമാനിച്ചു’- വി.ഡി സതീശൻ ആരോപിച്ചു. അതേസമയം, എം.എം മണിയുടെ പരമാര്‍ശം അണ്‍പാര്‍ലമെന്‍ററിയെങ്കില്‍ രേഖയില്‍നിന്ന് നീക്കാമെന്നും അല്ലാത്ത കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരുമെന്നും സ്പീക്കർ നിലപാടെടുത്തു.
Post Your Comments