KeralaLatest News

സിപിഐ മദ്യ നിര്‍മ്മാണശാലയ്ക്ക് കൂട്ടു നില്‍ക്കുമെന്ന് കരുതുന്നില്ല : കെ സി വേണുഗോപാല്‍

മദ്യഷാപ്പുകള്‍ പൂട്ടി സ്‌കൂളുകള്‍ തുറക്കും എന്നാണ് എല്‍ ഡി എഫ് അധികാരത്തിലെത്തും മുന്‍പ് പറഞ്ഞത്

തിരുവനന്തപുരം : സിപിഐ മദ്യ നിര്‍മ്മാണശാലയ്ക്ക് കൂട്ടു നില്‍ക്കുമെന്ന് കരുതുന്നില്ലെന്ന് കെ സി വേണുഗോപാല്‍. സിപിഐയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിന്റെ അര്‍ഥം ലഭിച്ച ഡീലിന്റെ ഷെയര്‍ നല്‍കും എന്നാണോയെന്നും അദ്ദേഹം ചോദിച്ചു.

മദ്യഷാപ്പുകള്‍ പൂട്ടി സ്‌കൂളുകള്‍ തുറക്കും എന്നാണ് എല്‍ ഡി എഫ് അധികാരത്തിലെത്തും മുന്‍പ് പറഞ്ഞത്. എന്നാല്‍ ഷാപ്പുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതില്‍ തടയിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിനും യു ഡി എഫിനും ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്താനുള്ള നടപടികള്‍ നടക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഹൈക്കമാന്റ് എന്തെങ്കിലും തീരുമാനമെടുക്കുന്നെങ്കില്‍ അതിനെല്ലാം വ്യവസ്ഥാപിതമായ മാര്‍ഗമുണ്ട്. അത് അനുസരിച്ച് കാര്യങ്ങള്‍ നടക്കും. അല്ലാതെ പൊതുചര്‍ച്ച നടത്തിയല്ല തീരുമാനമെടുക്കുക.

2025 പാര്‍ട്ടിയില്‍ പുനസ്സംഘടനയുടെ വര്‍ഷമാണ്. അതില്‍ തീരുമാനം ബല്‍ഗാവില്‍ വച്ച് എടുത്തിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടക്കും. കൂടിയലോചനകള്‍ ശക്തമാകും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button