വാഷിങ്ടൺ: ഫിലിപ്പൈൻസ് ആക്രമിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇങ്ങനെ ഒരു മുന്നറിയിപ്പുമായി രംഗത്തു വന്നത്.
‘ദക്ഷിണ ചൈന കടലിനു മേലുള്ള അവകാശവാദം ഉപേക്ഷിക്കാൻ ചൈന തയ്യാറാവണം. 2016ൽ അംഗീകരിക്കപ്പെട്ട മേഖലകളിൽ ഭരണം തുടരുന്നതായിരിക്കും എന്തുകൊണ്ടും അഭികാമ്യം. ഒരുപക്ഷേ, ഫിലിപ്പൈൻസ് കീഴടക്കാനാണ് ചൈന ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും യുഎസ് അതിനെ സൈനികപരമായി തന്നെ നേരിടും.’- ബ്ലിങ്കൻ വ്യക്തമാക്കി.
Also read: ‘കരിയറോ അതോ കുഞ്ഞോ എന്ന് തിരഞ്ഞെടുക്കാൻ അമ്മയോട് ആവശ്യപ്പെടരുത്’: ബോംബെ ഹൈക്കോടതി
ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിലെ പ്രസംഗത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചൈനാ കടലിൽ വിഹരിക്കുന്ന ഫിലിപ്പൈൻസ് സായുധസേന, യാത്രക്കപ്പലുകൾ, വിമാനങ്ങൾ എന്നിവയിലേതെങ്കിലും ആക്രമിക്കപ്പെട്ടാൽ, പ്രതിരോധ കരാറുകൾ ചെലുത്തുന്ന സമ്മർദ്ദമനുസരിച്ച് പ്രതികരിക്കാൻ യുഎസ് നിർബന്ധിതരാകുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
Post Your Comments