Latest NewsNewsInternational

ഫിലിപ്പീന്‍സിന് സംരക്ഷണം നല്‍കും: അമേരിക്ക

വാഷിംഗ്ടണ്‍ ഡിസി: തെക്കന്‍ ചൈനാക്കടലില്‍ ചൈനയുടെ ആക്രമണം നേരിടേണ്ടിവന്നാല്‍ ഫിലിപ്പീന്‍സിനു സംരക്ഷണം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഫിലിപ്പീന്‍സിനുള്ള അമേരിക്കയുടെ പ്രതിരോധ സംരക്ഷണം ഉറച്ചതാണ്. ഫിലിപ്പീന്‍സും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ഉടമ്പടിയെ കുറിച്ചും ബൈഡന്‍ ഓര്‍മിപ്പിച്ചു.

Read Also: എയർപോർട്ടില്‍ സെക്യുരിറ്റിയായി ജോലി ചെയ്യാന്‍ അവസരം, നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ

ചൈനയും ഫിലിപ്പീന്‍സും അവകാശവാദം ഉന്നയിക്കുന്ന തെക്കന്‍ ചൈനാക്കടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇരു രാജ്യങ്ങളുടെയും കപ്പലുകള്‍ കൂട്ടിയിടിച്ച സാഹചര്യത്തിലാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പുമായി രംഗത്തു വന്നത്.

 

അതേസമയം, ഹമാസ് അനുകൂലികള്‍ക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക. ഹമാസിന് സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.

അമേരിക്കയുടെ ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ വിഭാഗമാണ് ഉപരോധംഏര്‍പ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button