Latest NewsKerala

തൃശൂരിൽ വീണ്ടും കത്തിക്കുത്ത്: യുവാവ് മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

തൃശൂര്‍: വേലൂരില്‍ വീണ്ടും കത്തികുത്ത്. സംഭവത്തിൽ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. വേലൂര്‍ വെങ്ങിലശേരി മണിമലര്‍ക്കാവിന് സമീപമുള്ള സുബിന്‍ദാസ്(42) ആണ് മരിച്ചത്. പ്രദേശ വാസിയായ കുന്നത്ത് രമേഷാണ് (46) ഗുരുതരാവസ്ഥയിലുളളത്. ഇവര്‍ രണ്ടുപേരും തമ്മിലാണ് കത്തിക്കുത്തുണ്ടായത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ക്ഷേത്ര പരിസരത്ത് വെച്ച് രണ്ടും പേരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കത്തി ഉപയോഗിച്ച് പരസ്പരം കുത്തുകയുമായിരുന്നു. രമേഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി.

24 മണിക്കൂറിനിടെ തൃശൂരില്‍ കത്തിക്കുത്ത് മൂലമുള്ള രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം തളിക്കുളത്ത് ബാറിലുണ്ടായിരുന്ന കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. ബില്ലില്‍ കൃത്രിമം കാണിച്ചതിന് പിരിച്ചുവിട്ട ജീവനക്കാരായിരുന്നു കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് നൽകുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button