ErnakulamNattuvarthaLatest NewsKeralaNews

അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന് മോ​ഷണം: വീട്ടമ്മയുടെ മൂന്ന് പവ‍ന്‍റെ മാല കവർന്നു

കോതമം​ഗലം ക​വ​ള​ങ്ങാ​ട് വെ​ളു​പ്പി​ന് ര​ണ്ടി​ന്​ ആണ് സംഭവം

കോ​ത​മം​ഗ​ലം: മോ​ഷ്ടാ​ക്ക​ൾ അ​ർ​ധ​രാ​ത്രി അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത് വീ​ട്ട​മ്മ​യു​ടെ മൂ​ന്ന് പ​വ‍ന്റെ മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. ക​വ​ള​ങ്ങാ​ട് മു​ൻ​പ​ഞ്ചാ​യ​ത്ത് അം​ഗം താ​ഴ​ത്തൂ​ട്ട് (കീ​ച്ച​റ​യി​ൽ) ഏ​ലി​യാ​സി‍ന്റെ വീ​ട്ടി​ലെ അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ളു​ടെ ശ​ബ്ദം കേ​ട്ട് ഭാ​ര്യ എ​ഴു​ന്നേ​റ്റ് വ​ര​വെ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് മാ​ല വ​ലി​ച്ചു​പൊ​ട്ടി​ക്കു​ക​യും ഒ​ച്ച​വെ​ച്ച​പ്പോ​ൾ ഇ​രു​ട്ടി​ൽ ഓ​ടി മ​റ​യു​ക​യു​മാ​യി​രു​ന്നു.

കോതമം​ഗലം ക​വ​ള​ങ്ങാ​ട് വെ​ളു​പ്പി​ന് ര​ണ്ടി​ന്​ ആണ് സംഭവം. തൊ​ട്ട​ടു​ത്ത വീ​ട്ടി​ലും അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന് മോ​ഷ്ടി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യും പ​രാ​തി​യു​ണ്ട്. തൊ​ട്ട​ടു​ത്ത വീ​ടാ​യ പൂ​നാ​ട്ട് സു​നി​ലിന്റെ വീ​ടിന്റെ അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്ത് ക​ട​ന്നെ​ങ്കി​ലും മോ​ഷ​ണ​ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read Also : റസ്റ്റോറന്റുകളിൽ ഉപഭോക്താക്കളോട് മിനിമം ഓർഡർ ആവശ്യപ്പെടരുത്: നിർദ്ദേശം നൽകി ഖത്തർ

സംഭവത്തിൽ, ഊ​ന്നു​ക​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് പൊ​ലീ​സ് നാ​യെ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും വെ​ളു​പ്പി​ന് പെ​യ്ത മ​ഴ ത​ട​സ്സ​മാ​യി. മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button