
കഠിനംകുളം: വാക്ക് തർക്കത്തെ തുടർന്ന് പിതാവിനെയും സഹോദരനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. പെരുമാതുറ പണ്ടകശാല വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നവാസിനെയാണ് (38) കഠിനംകുളം പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ ഒമ്പതിനായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ പ്രതി സിദിഖിനെ തലയിലും കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. പിടിച്ച് മാറ്റാൻ ശ്രമിക്കവെ പിതാവ് അബ്ദുൽ റഷീദിനും വെട്ടേൽക്കുകയായിരുന്നു.
Read Also : സംയുക്ത കിസാന്‍ മോര്‍ച്ചയിൽ കൂട്ടത്തല്ല്: രാഷ്ട്രീയ ബന്ധമുള്ളവരെ പുറത്താക്കി പ്രവർത്തിക്കും
പരിക്കേറ്റ ഇയാളുടെ സഹോദരൻ സിദിഖിനെയും (29) പിതാവ് അബ്ദുൽ റഷീദിനെയും(65) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments