KeralaLatest NewsNews

ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെ

കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെയെന്ന് പൊലീസ്. ആക്രമണസമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ബാഗിൽ കത്തിയുമായാണ് യാസിർ എത്തിയതെന്നും തടഞ്ഞവരെ ഇയാൾ കാത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും ദൃക്സാക്ഷി നാസർ പറയുന്നു.

Read Also: ഗണപതി ഭക്തയായ സുനിത ബഹിരാകാശത്തേക്ക് കൊണ്ടുപോയവയില്‍ ഗണേശ വിഗ്രഹവും: ആദ്യ തവണ കൊണ്ടുപോയത് ഭഗവത്‌ഗീതയും സമോസയും  

അതേസമയം യാസിർ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നെന്നും തന്നെ നിരന്തരം മർദ്ദിച്ചിരുന്നതായും ചൂണ്ടിക്കാട്ടി ഷിബില മുമ്പ് നൽകിയ പരാതി പൊലീസ് അവഗണിച്ചതായും ആക്ഷേപമുണ്ട്. പുതുപ്പാടിയിൽ സുബൈദയെ കൊലപ്പെടുത്തിയ ലഹരിക്ക് അടിമയായ മകൻ ആഷിഖുമായി യാസിറിന് സൗഹൃദമുണ്ടായിരുന്നു എന്നാണ് വിവരം. ഷിബിലയുടെ ശരീരത്തിൽ പതിനൊന്ന് മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെ അടിയന്തര ഇന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കും. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഷിബിലയുടെ ഉമ്മ ഹസീനയുടെ ആരോഗ്യനില തൃപ്തികരണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവരെ വാർഡിലേക്ക് മാറ്റി.

പുതിയതായി വാങ്ങിയ കത്തിയുമായാണ് യാസിർ ഭാര്യവീട്ടിലേക്ക് എത്തിയത്. നോമ്പുതുറ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത് ആൾപ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്നും പൊലീസ് സംശയിക്കുന്നു. 6.35ഓടെ ഭാര്യ വീട്ടിലേക്കെത്തിയ യാസിർ ആദ്യം ഭാര്യയെ ആക്രമിച്ചു. ഭാര്യ ഷിബിലയെ യാസിര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടയാൻ എത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്

shortlink

Related Articles

Post Your Comments

Related Articles


Back to top button