ന്യൂഡൽഹി: സംയുക്ത കിസാന്‍ മോര്‍ച്ചയിലെ രാഷ്ട്രീയ ബന്ധമുള്ളവരെ പുറത്താക്കി രാഷ്ട്രീയ ബന്ധമില്ലാത്ത 38 സംഘടനകള്‍ പ്രത്യേക വിഭാഗമായി പ്രവര്‍ത്തിക്കും. ചില സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ചൂണ്ടിക്കാട്ടിയും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ള സംഘടനകള്‍ കര്‍ഷക താല്പര്യങ്ങളേക്കാള് രാഷ്ട്രീയ താല്പര്യങ്ങള്ക്ക് മുന്‍ഗണന നല്‍കിയതിനെയും തുടർന്നാണ് കർഷകരുടെ തീരുമാനം.
രാഷ്ട്രീയ ബന്ധത്തെ ചൊല്ലി സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ എല്ലാ കാലത്തും പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ ചില സംഘടനകള്‍ മത്സരിച്ചതോടെ ഈ തര്‍ക്കം മൂര്‍ഛിച്ചു. മത്സരിച്ചവരെ പുറത്താക്കി. പുറത്താക്കപ്പെട്ടവര്‍ സി.പി.എമ്മിന്റെ അഖിലേന്ത്യാ കിസാന്‍ സഭ പോലുള്ള രാഷ്ട്രീയ ബന്ധമുള്ള സംഘടനകള്‍ കിസാന്‍ മോര്‍ച്ചയില്‍ തുടരുന്നത് ചോദ്യം ചെയ്തു.
ഇതോടെയാണ് പഞ്ചാബില്‍ നിന്നുള്ള പതിനഞ്ച് സംഘടനകള്‍ ഉള്‍പ്പെടെ രാഷ്ട്രീയേതരമായ 38 സംഘടനകള്‍ കിസാന്‍ മോര്‍ച്ച കോര്‍കമ്മറ്റി അംഗങ്ങളായ ശിവ്കുമാര്‍ കക്കാജി, ജഗ്ജിത് സിങ് ദല്ലേവാള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പ്രത്യേക വിഭാഗമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഔദ്യോഗികമായി പറയുന്നില്ലെങ്കിലും കിസാന്‍ മോര്‍ച്ചയില്‍ പിളര്‍പ്പിന് സമാനമായ സാഹചര്യമാണ് ഇതുണ്ടാക്കുക.
Post Your Comments