മലപ്പുറം: ജില്ലയിൽ കറവ പശു പേവിഷബാധിച്ച് ചത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍ പള്ളിക്കല്‍ താമസക്കാരനായ ദേവതിയാല്‍ നെച്ചിത്തടത്തില്‍ അബ്ദുളളയുടെ കറവ പശുവാണ് പേവിഷബാധയേറ്റ് ചത്തത്.
രണ്ടാഴ്ച മുമ്പാണ് വീട്ടുകാര്‍ ഈ പശുവിനെ വാങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ ജെസിബി ഉപയോഗിച്ച് വീട്ടുവളപ്പില്‍ കുഴികുത്തി സംസ്‌കരിച്ചു. എന്നാല്‍, പശുവിന് പേവിഷബാധയേറ്റത് എവിടെ നിന്നാണെന്ന് സ്ഥിതീകരിക്കാന്‍ സാധിച്ചിട്ടില്ല.
ഞായറാഴ്ച രാത്രി മുതല്‍ പശു അസാധാരണ ശബ്ദം പുറപ്പെടുവിക്കുകയും വായില്‍ നിന്ന് നുരയും പതയും വന്നു തുടങ്ങിയും ചെയ്തതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. തിങ്കളാഴ്ച രാവിലെ പള്ളിക്കല്‍ മൃഗാശുപത്രിയിലെ ഡോക്ടറെ വിവരമറിക്കുകയും പരിശോധനയില്‍ സ്ഥിരീകരിക്കുകയും ആണ് ഉണ്ടായത്.
അതേസമയം, പശുവിന്റെ കുട്ടിക്ക് രോഗലക്ഷണമൊന്നും ഇല്ലെങ്കിലും പേവിഷബാധയ്ക്കുളള പ്രതിരോധ മരുന്ന് നല്‍കി തുടങ്ങുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
Post Your Comments