CinemaMollywoodLatest NewsKeralaNewsEntertainment

പെരുന്നാള്‍ ദിനത്തില്‍ ലഭിച്ച സമ്മാനം, ‘മഷൂറ ഗർഭിണിയാണ്’: സന്തോഷം പങ്കുവച്ച് ബഷീർ ബഷി

വീണ്ടും അച്ഛനാകുന്നതിന്റെ സന്തോഷം പങ്കുവച്ച് അവതാരകനും മോഡലുമായ ബഷീർ ബഷി. രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണെന്ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ബഷീർ ആരാധകരെ അറിയിച്ചത്. വീഡിയോയിലൂടെയായിരുന്നു ബഷീർ തന്റെ കുടുംബത്തിന്റെ പുതിയ സന്തോഷം പങ്കുവെച്ചത്. മഷൂറ നൽകിയ പ്രെഗ്നൻസി കിറ്റിലെ ഫലം കണ്ട് ബഷീറിന്റെ ഒന്നാം ഭാര്യ സുഹാന അതിശയിക്കുകയും തുടർന്ന് ഇരുവരെയും ബഷീർ ചേർത്തുനിർത്തുന്നതും വീഡിയോയിൽ കാണാം.

‘അൽഹംദുലില്ലാഹ്. മഷൂറ ഗർഭിണിയാണെന്ന വിവരം വളരെയധികം സന്തോഷത്തോടും ആകാംക്ഷയോടും പങ്കുവയ്ക്കുന്നു. നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുമല്ലോ’, ബഷീർ കുറിച്ചു. ഈ സന്തോഷവാര്‍ത്ത അറിയുന്നതിന് വേണ്ടിയാണ് ഇത്രനാള്‍ കാത്തിരുന്നതെന്നും പെരുന്നാള്‍ ദിനത്തില്‍ തന്നെ ഇക്കാര്യം അറിയാന്‍ സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നുവെന്നും ഇരുവരും പറയുന്നു.

 

View this post on Instagram

 

A post shared by Basheer Bashi (@basheer_bashi)

ബിഗ് ബോസിലൂടെയാണ് ബഹീറിനെ പ്രേക്ഷകർ കൂടുതൽ അറിഞ്ഞു തുടങ്ങിയത്. രണ്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കിലും ഭാര്യമാരുമായി സന്തോഷത്തോടെ ജീവിക്കുകയാണ് ബഷീര്‍ ബഷി. ആദ്യ ഭാര്യ സുഹാനയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം രണ്ടാം ഭാര്യ മഷൂറയും ഒരുമിച്ച് ഒരു വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button