
പത്തനംതിട്ട: ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് കവര്‍ച്ച പതിവാക്കിയ രണ്ടുപേര്‍ പിടിയില്‍. വള്ളിക്കോട് കൈപ്പട്ടൂര്‍ പുല്ലാഞ്ഞിയില്‍ പുതുപറമ്പില്‍ വീട്ടില്‍ സിബു ബാബു (36), നാരങ്ങാനം കടമ്മനിട്ട കിഴക്കുംകര വീട്ടില്‍ മാത്തുക്കുട്ടി (57) എന്നിവരാണ് പൊലീസ് പിടിയിലായത്. പത്തനംതിട്ട പൊലീസാണ് ഇവരെ പിടികൂടിയത്.
പത്തനംതിട്ടയിലെ ഒരു ബാറിനു മുന്നില്‍ മദ്യപിച്ച് അബോധാവസ്ഥയിലായ കൈപ്പട്ടൂര്‍ സ്വദേശിയുടെ വിരലില്‍ നിന്നും വിവാഹമോതിരം സിബു ബാബുവും മറ്റൊരാളും ചേര്‍ന്ന് കഴിഞ്ഞദിവസം മോഷ്ടിച്ചിരുന്നു. ഈ സംഭവത്തില്‍ സിബു ബാബുവിനെ അറസ്റ്റ് ചെയ്യുകയും മോതിരം, വിറ്റ കടയില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇരുവരും ചേര്‍ന്ന് മഞ്ഞനിക്കരയിലും അഞ്ചക്കാലായാലും ആളില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും വീട്ടുപകരണങ്ങളും കവര്‍ന്നതായി തെളിഞ്ഞത്.
Read Also : കൈയും വെട്ടും തലയും വെട്ടും’ എന്ന കൊലവിളി മുദ്രാവാക്യം മുഴക്കിയ എസ്എഫ്‌ഐക്കെതിരെ നജ്മ തബ്ഷീറ
മഞ്ഞനിക്കരയില്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ അടച്ചിട്ട വീടിന്റെ പ്രധാന വാതില്‍ പൊളിച്ച് അകത്തു കടന്ന് അടുക്കളയില്‍ നിന്ന് മൈക്രോവേവ് ഓവനും കുളിമുറിയിലെ ഫിറ്റിങ്ങുകളും ഉള്‍പ്പെടെ 90,000 രൂപയുടെ ഉപകരണങ്ങള്‍ പ്രതികള്‍ മോഷ്ടിച്ചിരുന്നു.
അതേസമയം, ജില്ലയില്‍ കവര്‍ച്ച തടയാനായി രാത്രികാല പട്രോളിങ് ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചെന്ന് ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments