ErnakulamMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

‘ഇപ്പോ ഇറങ്ങിയ ട്രെയ്‌ലറും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ല, ട്രെയ്‌ലര്‍ കണ്ട് മാര്‍ക്ക് ഇടാൻ വരേണ്ട’

കൊച്ചി: ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ, ഒമറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇപ്പോൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ‘ട്രെയ്‌ലര്‍ കണ്ട് ഒരുത്തനും പവര്‍ സ്റ്റാറിന് മാര്‍ക്ക് ഇടണ്ട’ എന്ന് ഒമർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാര്‍ക്ക് ഇടാന്‍ വരണ്ട ഇപ്പോ ഇറങ്ങിയ Trailerഉും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ലാ അതാ പ്രൊഡ്യൂസറിന്റെ പേര് പോലും trailerല്‍ ഇല്ലാതത്ത്.പിന്നെ Trailerല്‍ ചുമ്മാ വില്ലനായി നിന്നത് എന്റെ DOP Sinu Sidharth അണ്ണന്‍ ആണ് .it’s only for fixing Babu Antony ചേട്ടന്‍ style പിന്നെ ഒരു പ്രമോ കണ്ടന്റ് അത്രമാത്രം.

അപ്പോ എല്ലാ നായിന്റെ മക്കളോടും പറഞ്ഞേക്ക് അണ്ണന്‍ തിരിച്ച് വരും എന്ന് പറഞ്ഞാ തിരിച്ച് വരും, എന്നാല്‍ ഈദ് മുബാറക്ക് ചങ്ക്‌സ്.

അതേസമയം, ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോയായി എത്തുന്ന ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. പ്രഖ്യാപനത്തിന് പിന്നാലെ ചിത്രം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് രചന നിർവ്വഹിച്ച ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button