Latest NewsNewsInternationalBahrainGulf

ഓഗസ്റ്റ് ഒന്നു മുതൽ മുംബൈയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കും: അറിയിപ്പുമായി ഇൻഡിഗോ

മനാമ: ഓഗസ്റ്റ് ഒന്നു മുതൽ ബഹ്റൈനിൽ നിന്ന് മുംബൈയിലേക്കും തിരികെയും നേരിട്ടുള്ള പ്രതിദിന വിമാന സർവ്വീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ. ഇൻഡിഗോയുടെ ഇരുപത്തഞ്ചാമത് അന്താരാഷ്ട്ര വിമാന സർവ്വീസാണ് ബഹ്‌റൈനിലേക്ക് നടത്തുന്നത്. ഓഗസ്റ്റ് 1 മുതൽ 6E 1403 മുംബൈയിൽ നിന്ന് ദിവസവും ബഹ്‌റൈനിലേക്ക് രാത്രി 10:15-ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് ബഹ്റൈൻ സമയം രാത്രി 11:35-ന് ബഹ്റൈനിൽ എത്തിച്ചേരുന്നു.

Read Also: അങ്ങനെയാണ് ദിലീപ് അതിനകത്ത് പെട്ടുപോയത്…: കേസിനെ കുറിച്ച് ആർ. ശ്രീലേഖ പറയുന്നു

2022 6E 1404 ബഹ്‌റൈനിൽ നിന്ന് മുബൈയിലേക്ക് രാത്രി 01:00 മണിയ്ക്ക് ബഹ്റൈനിൽ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാവിലെ 07:20-ന് മുബൈയിൽ എത്തിച്ചേരുന്നു.

Read Also: ‘പള്‍സര്‍ സുനി തട്ടിക്കൊണ്ട് പോയി ബ്ലാക്മെയില്‍ ചെയ്തെന്ന് നടിമാര്‍ വെളിപ്പെടുത്തി’: ആര്‍ ശ്രീലേഖ

shortlink

Related Articles

Post Your Comments

Related Articles


Back to top button