Latest NewsKeralaCinemaMollywoodNewsEntertainment

‘പള്‍സര്‍ സുനി തട്ടിക്കൊണ്ട് പോയി ബ്ലാക്മെയില്‍ ചെയ്തെന്ന് നടിമാര്‍ വെളിപ്പെടുത്തി’: ആര്‍ ശ്രീലേഖ

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി പല നടിമാരുടെയും ചിത്രങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തിയതായി ആര്‍ ശ്രീലേഖ ഐപിഐസിന്റെ വെളിപ്പെടുത്തൽ. കരിയര്‍ തകരുമെന്ന് ഭയന്നാണ് നടിമാർ സംഭവം പുറത്തുപറയാത്തതെന്നും, വിഷയം അവർ തന്നെ പണം കൊടുത്ത് സെറ്റില്‍ ചെയ്‌തെന്നും ശ്രീലേഖ പറയുന്നു. നടിമാർ തന്നോട് നേരിട്ട് ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് ശ്രീലേഖ തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് നിരപരാധിയാണെന്ന് താൻ എന്തുകൊണ്ട് വിശ്വസിക്കുന്നു എന്നും ശ്രീലേഖ വ്യക്തമാക്കുന്നുണ്ട്.

ആർ ശ്രീലേഖ തന്റെ വീഡിയോയിൽ പറയുന്നതിങ്ങനെ:

നടി ആക്രമിക്കപ്പെട്ട സമയത്ത് ഞാന്‍ ജയില്‍ വകുപ്പ് ഡിജിപിയായിരുന്നു. എനിക്ക് വളരെ അടുപ്പമുളള നടിമാര്‍ പള്‍സര്‍ സുനിയെ പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി അവരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ആ ചിത്രങ്ങൾ വെച്ച് സുനി അവരെ ബ്ലാക്ക് മെയില്‍ ചെയ്തതായി അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോള്‍, അത് കരിയറിനെ ബാധിക്കുമോ എന്ന് ഭയന്നെന്നും പൊലീസിന്റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിഎന്നും നടിമാർ എന്നോട് പറഞ്ഞിട്ടുണ്ട്. ഇത് പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ മാനഹാനി തനിക്കാണെന്നുളളതു നടിമാർ കാശ് കൊടുത്ത് സെറ്റില്‍ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ട്.

പള്‍സര്‍ സുനിയെ കസ്റ്റഡിയിലെടുത്ത സമയം തന്നെ ഇത് ആരെങ്കിലും ചെയ്യിച്ചതാണെന്ന് പറയും. പൊലീസ് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകുന്ന ഒരാള്‍ ആ നിമിഷം തന്നെ അത് പറയും. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നതില്‍ അസ്വാഭാവികത തോന്നിയിട്ടില്ല. പള്‍സര്‍ സുനി കിടന്ന ജയിലിലെ എല്ലാ സെല്ലുകളിലും ക്യാമറയുണ്ട്. അതില്‍ പള്‍സര്‍ സുനി ഫോണില്‍ സംസാരിക്കുന്ന ദൃശ്യമുണ്ടായിരുന്നു. അവനേയും അവന്റെ കൂട്ടുകാരേയും കോടതിയില്‍ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നവരില്‍ ഒരു പൊലീസുകാരന്‍ പള്‍സര്‍ സുനിയോട് രഹസ്യമായി സംസാരിക്കുകയും എന്തോ കൈമാറുന്നത് പോലെ നടന്നുവെന്ന് സംശയിക്കുന്നത് പോലെയുളള വീഡിയോ കിട്ടിയിരുന്നു. ആ പൊലീസുകാരനാണ് ഈ ഫോണ്‍ കൊടുത്തത് എന്ന സംശയത്തിലാണ് പൊലീസ്. ഇതിനെപ്പറ്റിയുളള റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിന് ഒരു കത്ത് എഴുതി എന്ന രേഖ പുറത്ത് വന്നു. സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങള്‍ അതിനകത്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാല്‍ മതി. അത്യാവശ്യമായിട്ട് എനിക്ക് മുന്നൂറ് രൂപ അയച്ചുതരണം മണി ഓര്‍ഡറായിട്ട്. എന്നൊക്കെയാണ് അതിനകത്ത് എഴുതിയിരിക്കുന്നത്. അതില്‍ ഭയങ്കരമായിട്ട് പടര്‍ന്നിരിക്കുന്ന കഥ ഒന്നര കോടിയുടെ ക്വട്ടേഷനാണ് എന്നാണ്. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് 2012ലോ 2013നോ ആണ് ഏല്‍പ്പിച്ചിരുന്നത് ഇവനെ. സമയമൊത്ത് വന്നപ്പോള്‍ ക്വട്ടേഷന്‍ നടത്തുകയും പതിനയ്യായിരം രൂപ അയാള്‍ക്ക് അഡ്വാന്‍സായി നല്‍കിയെന്നും ഒക്കെയാണ് കത്തിൽ ഉള്ളത്. നദീ നടന്മാരുടെ സംഘടന കൊച്ചിയിൽ വെച്ച് ഈ സംഭവത്തെ അപലപിച്ച സമയത്ത് ആണ് ആദ്യമായി ഒരാള്‍ ഒരു ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞത്. പെട്ടെന്ന് ഒരു ദിവസം പത്രങ്ങളിലൂടെ ദിലീപ് എന്ന നടന്റെ പേര് കേള്‍ക്കുകയായിരുന്നു. ഇങ്ങനെയൊരാള്‍ ചെയ്യോ എന്ന് സംശയമുണ്ടായിരുന്നു. പെട്ടന്നുളള ഉയര്‍ച്ചയില്‍ ഒരുപാട് ശത്രുക്കളുണ്ടായിരുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button