നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപ് ജയിലില്‍ അനുഭവിച്ചത് ബുദ്ധിമുട്ടുകളായിരുന്നെന്ന് ജയില്‍ ഡി.ജി.പിയായിരുന്ന ആര്‍ ശ്രീലേഖ. കേസിലെ വിശദവിവരങ്ങൾ പുറത്തുവന്നു തുടങ്ങിയപ്പോൾ തന്നെ കേസിൽ ദിലീപ് നിരപരാധിയാണെന്ന് താൻ വിശ്വസിച്ച് തുടങ്ങിയതായി ശ്രീലേഖ പറയുന്നു. ദിലീപ് ജയിലിൽ വെച്ച് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കി താനാണ് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ നിർദേശിച്ചതെന്നും, ഇക്കാര്യം മുഖ്യമന്ത്രിയോടും ഡിജിപിയോടും പറഞ്ഞിരുന്നുവെന്നും ശ്രീലേഖ പറയുന്നു. പൾസർ സുനിക്ക് ആരെങ്കിലും ക്വട്ടേഷൻ കൊടുത്തതാണെങ്കിൽ ചോദ്യം ചെയ്യലിൽ തന്നെ അയാൾ അപ്പോൾ തന്നെ പറയുമായിരുന്നുവെന്ന് ശ്രീലേഖ പറയുന്നു.
ശ്രീലേഖ പറയുന്നതിങ്ങനെ:
വിചാരണ തടവുകാരനായ ദിലീപ് വളരെ കഷ്ടപ്പാടോട് കൂടി ഒരു സെല്ലിനകത്ത് കിടക്കുന്നതും പിടിച്ച് ഏണീപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞ് വീഴുന്നതും ഞാൻ കണ്ടു. അദ്ദേഹത്തിന് സംസാരിക്കാനും വയ്യായിരുന്നു, തീരെ അവശനിലയിലായിരുന്നു. ശിക്ഷാ തടവുകാരനും വിചാരണ തടവുകാരനും തമ്മില്‍ വ്യത്യാസം ഒരുപാടുണ്ട്. വിചാരണ തടവുകാരെ ഒറ്റക്കുളള സെല്ലില്‍ പാര്‍പ്പിക്കാറുണ്ട്. ആലുവ സബ് ജയിലിനകത്ത് അങ്ങനെയൊരു സംവിധാനമില്ല. എല്ലാ വിചാരണ തടവുകാരും ഒരുമിച്ചാണ്, അഞ്ചാറ് പേരെ ഒരു സെല്ലിലാണ് അടയ്ക്കുക. അങ്ങനെയാണ് ദിലീപും അതിനകത്ത് പെട്ടുപോയത്.
അതിനകത്ത് എത്തിയപ്പോള്‍ മുതല്‍ ദിലീപിന് ശാരീരികബുദ്ധിമുട്ടുകളുണ്ടായിരുന്നു. എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു. ഡോക്ടര്‍ വന്ന് നോക്കിയ ശേഷം മരുന്നുകള്‍ നിര്‍ദേശിച്ചു. ഇത് അനുവദിക്കണമെന്ന് ഞാന്‍ എഴുതി നല്‍കി. എല്ലാവര്‍ക്കും ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഞാന്‍ ഡിജിപിയെയും മുഖ്യമന്ത്രിയെയും കണ്ട് ഇക്കാര്യങ്ങള്‍ പറയുകയും ചെയ്തു. ആള് ശരിക്കും തീരെ ആവശനിലയിലായി. ഒരു തലയിണയും ഒരു പായും, ചെവിയിൽ വെയ്ക്കാൻ പഞ്ഞിയും ദിലീപിന് കൊടുക്കാൻ നിർദ്ദേശിച്ചത് ഞാൻ ആയിരുന്നു.
വീഡിയോ കാണാം:
Post Your Comments