Latest NewsCricketNewsSports

എഡ്ജ്ബാസ്റ്റണിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്: ഇന്ത്യയ്ക്ക് ടി20 പരമ്പര

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 49 റണ്‍സിന്‍റെ ആധികാരിക വിജയമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 17 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായി. 35 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.

മൂന്ന് ഓവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറും 10 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്താക്കി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 170 റണ്‍സെടുത്തത്. 29 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

രോഹിത് ശര്‍മയും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും അരങ്ങേറ്റക്കാരന്‍ റിച്ചാര്‍ഡ് ഗ്ലീസണും ക്രിസ് ജോര്‍ദ്ദാനും ചേര്‍ന്ന് പിന്നീട് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. രോഹിത്തിനെ(20 പന്തില്‍ 31) മടക്കിയ ഗ്ലീസണ്‍ പിന്നാലെ റിഷഭ് പന്തിനെ(15 പന്തില്‍ 26) വിക്കറ്റിന് മുന്നിൽ കുടുക്കി. വണ്‍ ഡൗണായി ക്രീസിലെത്തിയ വിരാട് കോഹ്ലി(1) നേരിട്ട മൂന്നാം പന്തില്‍ വമ്പനടിക്ക് ശ്രമിച്ച് പുറത്തായി. ഗ്ലീസണ്‍ തന്നെയായിരുന്നു കോഹ്ലിയെയും വഴ്ത്തിയത്.

Read Also:- കാത്സ്യം വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം!

89-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ജഡേജയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് 100 കടത്തി. എന്നാല്‍, കാര്‍ത്തിക് (12)റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി. അവസാന ഓവറുകളില്‍ വാലറ്റക്കാരായ ഹര്‍ഷല്‍ പട്ടേലിനെ(13) കൂട്ടുപിടിച്ച് ജഡേജ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ 170ല്‍ എത്തിച്ചത്. സ്കോര്‍ ഇന്ത്യ 170-8, ഇംഗ്ലണ്ട് 121/ 10.

shortlink

Related Articles

Post Your Comments

Related Articles


Back to top button