Latest NewsKeralaNews

ഫ്ലക്സ് കീറിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്‌.ഐ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

 

 

കോഴിക്കോട്: ഫ്ലക്സ് കീറിയെന്നാരോപിച്ച് ബാലുശ്ശേരിയിൽ ഡി.വൈ.എഫ്‌.ഐ പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ ലീഗ് പ്രവർത്തകൻ അറസ്റ്റിൽ. സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. പുതുയോട്ടിൽ മുഹമ്മദ് ഷാഹിറാണ് ഇന്ന് അറസ്റ്റിലായത്.

ഡി.വൈ.എഫ്‌.ഐ പ്രവർത്തകൻ ജിഷ്ണുവിനെ മർദ്ദിച്ചവരിൽ ഇയാളുമുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം സംഭവത്തിൽ ഒരാൾ കൂടി അ‌റസ്റ്റിലായിരുന്നു. എസ്.എസ്.ഡി.പി പ്രവർത്തകനായ സഫീർ ആണ് അറസ്റ്റിലായത്.

കേസിൽ ആകെ 30 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ബാക്കി 15 പേർക്കായി അന്വേഷണം തുടരുകയാണ്. സഫീർ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button