കോട്ടയം: മുൻമന്ത്രി സജി ചെറിയാൻ ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ ഓടിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ, മുൻ എം.എൽ.എ പി.സി. ജോർജിൻ്റെ മകൻ ഷോൺ ജോർജ്, സജി ചെറിയാനെതിരെ രംഗത്തെത്തിയിരുന്നു. സജി ചെറിയാൻ ഹെൽമറ്റ് വയ്ക്കാതെ വാഹനമോടിച്ച് നിയമ ലംഘനം നടത്തിയതായി ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയാണ് ഷോൺ ജോർജ് രംഗത്തുവന്നത്. സജി ചെറിയാൻ ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്ന ചിത്രവും ഷോൺ ജോർജ് പങ്കുവച്ചിരുന്നു.
‘ഹെൽമെറ്റ് എവിടെ സഖാവേ …… മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 194(d) …..500? പെറ്റി അടച്ചേ മതിയാവൂ ……അല്ലെങ്കിൽ ……ശേഷം കോടതിയിൽ’ എന്ന കുറിപ്പോടെയാണ് ഷോൺ ജോർജ് ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ, ഷോൺ ജോർജ് ഇപ്പോൾ പുലിവാല് പിടിച്ച അവസ്ഥയിലാണ്.
കടുത്ത ശ്വാസം മുട്ടൽ: കർഷകന്റെ മൂക്കിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് ജീവനുള്ള ചെമ്മീൻ
സജി ചെറിയാനെതിരായ ഫേസ്ബുക്ക് പോസ്റ്റിനു താഴെ, ഷോൺ ജോർജ് ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്ന ചിത്രങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഷോൺ ജോർജ്, പിതാവ് പി.സി. ജോർജ് എന്നിവർ ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്ന പഴയ ചിത്രങ്ങൾ, നിരവധിപേർ കമൻ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ ഓടിച്ച സംഭവത്തിൽ സജി ചെറിയാനെതിരെ ചെങ്ങന്നൂർ പൊലീസിൽ പരാതി ലഭിച്ചതായാണ് ലഭ്യമായ വിവരം.
Post Your Comments