
കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ ഇന്നലെ റിമാൻഡിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആദ്യം ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറൽ ആശുപത്രിയിലും പരിശോധന നടത്തിയിരുന്നു.
തുടർന്ന് ഇസിജി വ്യതിയാനം കണ്ടെത്തിയതിനാൽ പി.സി ജോർജിനെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ആരോഗ്യ നില മെച്ചപ്പെട്ടാൽ പി.സി ജോർജിനെ പാലാ സബ് ജയിലേയ്ക്ക് മാറ്റും.. പി സി ജോർജിനെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.പി സി ജോർജിൻ്റെ ജാമ്യാപക്ഷേ തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. . പി.സി ജോർജിൻ്റെ ജാമ്യഹർജി പരിഗണിക്കവെ അസിസ്റ്റൻ്റ് പ്രോസിക്യൂട്ടർ ഓൺലൈനിലാണ് ഹാജരായത്. അഡ്വ. സിറിൽ ജോസഫാണ് പി.സി ജോർജിന് വേണ്ടി ഹാജരായത്.
ആരോഗ്യ പ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പി.സി ജോർജിൻ്റെ അഭിഭാഷകൻ്റെ വാദം. 14 വർഷമായി രാത്രി ഉറങ്ങുന്നത് ഓക്സിജൻ സപ്പോർട്ടിലാണെന്നതിൻ്റെ രേഖകളും പി.സി ജോർജ് കോടതിയിൽ സമർപ്പിച്ചു. നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്ന് പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങുകയായിരുന്നു.
Post Your Comments