ചേര്‍ത്തല: വില്പനക്കെത്തിയ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. ചേർത്തല എസ്എൽ പുരം തോപ്പിൽ എം. മിഥുനാണ് (24) അറസ്റ്റിലായത്.
ഇന്നലെ രാവിലെ ചേർത്തല റെയിൽവെ സ്റ്റേഷനു സമീപത്തു നിന്നും വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് ചേർത്തല റേഞ്ച് എക്സൈസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 2.600 കിലോഗ്രാം കഞ്ചാവും ഒരു ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് കടത്ത് സംബന്ധിച്ച് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക പരിശോധന നടത്തിയത്. മിഥുൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
Read Also : നെയ്യാർ പുഴയിൽ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
ചേർത്തല റേഞ്ച് ഇൻസ്പെക്ടർ വി.ജെ. റോയി, അസിസ്റ്റന്റ് ഇൻസ്പെക്ടർ എൻ. ബാബു, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവൻറീവ് ഓഫീസർ റോയ് ജേക്കബ്, പ്രിവന്റീവ് ഓഫീസർ ഷിബു പി. ബെഞ്ചമിൻ, സിവിൽ എക്സൈസ് ഓഫീസർ ബി.എം. ബിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments