ബെൽജിയം: റഷ്യ ഗ്യാസ് സപ്ലൈ സമ്പൂർണമായി കട്ട് ചെയ്യുമെന്ന് മുന്നറിയിപ്പു നൽകി യൂറോപ്യൻ യൂണിയൻ. യൂണിയൻ മിഷൻ ചീഫായ ഉർസുല വോൺ ഡെർ ലിയെനാണ് അംഗരാഷ്ട്രങ്ങൾക്ക് ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയത്. ഒരു ഡസനിലധികം അംഗരാഷ്ട്രങ്ങൾ നിലവിൽ ഈ പ്രതിസന്ധി നേരിടുന്നതായും അവർ പറഞ്ഞു.
ഏതുനിമിഷവും റഷ്യ യൂറോപ്യൻ രാഷ്ട്രങ്ങളിലേക്കുള്ള സപ്ലൈ സമ്പൂർണ്ണമായും കട്ട് ചെയ്യുമെന്നും, ഇതിൽ മാർഗങ്ങൾ തേടേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്നും ഉർസുല ചൂണ്ടിക്കാട്ടി. ഇല്ലെങ്കിൽ, നേരിടേണ്ടിവരിക വളരെ വലിയ പ്രതിസന്ധിയായിരിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി.
നിലവിൽ, റഷ്യക്ക് മേൽ യൂറോപ്യൻ യൂണിയൻ അവധി ഉപരോധങ്ങളേർപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ പാചകവാതകവും മറ്റുള്ള ഊർജ്ജം ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു. സാവധാനം, റഷ്യ വിതരണം ചെയ്യുന്ന സാധനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും പൂർണ്ണമായി ഒഴിവാകാനാണ് യൂണിയൻ ശ്രമിക്കുന്നത്. 27 അംഗ രാഷ്ട്രങ്ങളും യൂണിയന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു.
Post Your Comments