
മുംബൈ: പഴയ ശിവസേന സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. രൂക്ഷമായ സമ്മർദ്ദത്തിന് വഴങ്ങിയാണ് ശിവസേന മഹാരാഷ്ട്ര ഭരിച്ചിരുന്നതെന്ന് ഷിൻഡെ വെളിപ്പെടുത്തി.
‘ശിവസേനയും ബിജെപിയും 2019 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. പക്ഷേ, ശിവസേന സർക്കാർ ഉണ്ടാക്കിയത് കോൺഗ്രസ്-എൻസിപി സഖ്യത്തോട് കൂടെയാണ്. തന്നെ, മുംബൈ സ്ഫോടനങ്ങൾ, ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തൽ മുതലായ കാര്യങ്ങൾ വരുമ്പോൾ തീരുമാനമെടുക്കാൻ ശിവസേന സർക്കാരിന് ഒരിക്കലും കഴിഞ്ഞിരുന്നില്ല.’ ഷിൻഡെ വെളിപ്പെടുത്തുന്നു.
ഞങ്ങളെല്ലാവരും ഹിന്ദു ഹൃദയ സാമ്രാട്ട് ബാൽതാക്കറെയുടെ ശക്തമായ ഹിന്ദുത്വ ആദർശം പിന്തുടരാൻ തീരുമാനിച്ചു. 50 എംഎൽഎമാർ ഒരുമിച്ച് ഒരു തീരുമാനമെടുക്കണമെങ്കിൽ, അതിനു പുറകിൽ ശക്തമായൊരു കാരണം ഉണ്ടാകുമെന്നും ഷിൻഡെ ചൂണ്ടിക്കാട്ടുന്നു.
Post Your Comments