Latest NewsIndiaNews

ദൈവങ്ങളുടെ ചിത്രങ്ങളുള്ള കടലാസിൽ കോഴിക്കറി പൊതിഞ്ഞ് ഹോട്ടൽ നടത്തിപ്പുകാരൻ: അറസ്റ്റിനിടെ കത്തി കൊണ്ട് ആക്രമണം

ഇയാൾ ദൈവങ്ങളുടെ ചിത്രങ്ങൾ അച്ചടിച്ച പത്രത്തിൽ കോഴിക്കറി പൊതിഞ്ഞ് ഉപഭോക്താക്കൾക്ക് നൽകുന്നതായി ആരോപണം ഉയർന്നിരുന്നു

ലഖ്‌നൗ: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള കടലാസിൽ കോഴിക്കറി പൊതിഞ്ഞ ഹോട്ടൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. സംഭാലിലെ സദർ കോട്‌വാലി പ്രദേശത്തെ ഒരു നോൺ വെജ് ഹോട്ടലാണ് സംഭവം. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. ദേവീദേവന്മാരുടെ ചിത്രങ്ങൾ അച്ചടിച്ച പത്രത്തിൽ നോൺ വെജ് ഭക്ഷണം നൽകുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

സംഭവത്തിൽ, ഹിമാൻഷു കശ്യപ് എന്ന യുവാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി ഡി.ജി.പി, സംഭാൽ ജില്ല എസ്പി എന്നിവർക്ക് പരാതി നൽകി. ഫേസ്‌ബുക്കിലൂടെ പരാതി ലഭിച്ചതിനെ തുടർന്ന്, മതവികാരം വ്രണപ്പെടുത്തിയതിന് ഹോട്ടൽ നടത്തിപ്പുകാരൻ താലിബ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ദൈവങ്ങളുടെ ചിത്രങ്ങൾ അച്ചടിച്ച പത്രത്തിൽ കോഴിക്കറി പൊതിഞ്ഞ് ഉപഭോക്താക്കൾക്ക് നൽകുന്നതായി ആരോപണം ഉയർന്നിരുന്നു

Read Also: ആഴ്ചയുടെ ആദ്യ ദിനത്തിൽ നേട്ടത്തിൽ അവസാനിപ്പിച്ച് വിപണി

സാധനങ്ങൾ പൊതിഞ്ഞു വിൽക്കുന്ന പേപ്പർ ഹോട്ടലിൽ നിന്നും കണ്ടെടുത്തു. അതേസമയം, അറസ്റ്റിനിടെ താലിബ് ഹുസൈൻ ഉദ്യോഗസ്ഥരെ കത്തി കൊണ്ട് ആക്രമിച്ചതായി പൊലീസ് പറയുന്നു. ഐ.പി.സി സെക്ഷൻ 153-എ, 295-എ, കൂടാതെ 307 [കൊലപാതകശ്രമം] പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button