CinemaLatest NewsNewsIndiaEntertainmentMovie Gossips

‘ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിക്കുന്നത് എന്തിന്’: നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ ഭാര്യ

ബെംഗളൂരു: തെലുങ്ക് നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ മൂന്നാംഭാര്യ രമ്യ രഘുപതി രംഗത്ത്. പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ ഒന്നിച്ച് കഴിഞ്ഞതെന്നും രമ്യ ചോദിക്കുന്നു. മൈസൂരിലെ ഒരു ഹോട്ടലിൽ ഒന്നിച്ചു താമസിച്ച പവിത്രയെയും നരേഷിനെയും രമ്യ കയ്യോടെ പിടികൂടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രമ്യ പവിത്രയ്‌ക്കെതിരെ രംഗത്ത് വന്നത്.

‘ഇവർ രണ്ടുപേരും ഒരുമിച്ചാണ് ഹോട്ടലില്‍ തങ്ങുന്നതെന്ന വിവരം എനിക്ക് ലഭിച്ചിരുന്നു. വൈകിട്ടാണ് ഞാൻ ഹോട്ടലില്‍ എത്തിയത്. രാത്രി മുഴുവൻ പുറത്ത് കാത്തിരുന്നു. കാരണം രാത്രി ബഹളംവച്ച് ഇതൊരു വലിയ പ്രശ്നമാക്കാൻ എനിക്ക് ഉദ്ദേശ്യം ഇല്ലായിരുന്നു. എന്നാൽ, നരേഷ് എന്നെ മറ്റുളളവരുടെ മുന്നിൽവച്ച് കളിയാക്കാനാണ് ശ്രമിച്ചത്. സ്വന്തം തെറ്റ് മറയ്ക്കാൻ പറ്റാത്തതുകൊണ്ടാണ് അയാൾ അങ്ങനെ പെരുമാറിയത്,’ രമ്യ പറഞ്ഞു.

ഹജ് തീർത്ഥാടനം: മക്കയിലേക്കും മറ്റ് പുണ്യസ്ഥലങ്ങളിലേക്കും വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി

‘പവിത്ര തന്റെ അടുത്ത സുഹൃത്ത് ആണെന്നാണ് നരേഷിന്റെ വാദം. അങ്ങനെയെങ്കിൽ എന്തിനാണ് ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിക്കുന്നത്. എന്റെ മകന്റെ ഭാവിയിൽ എനിക്ക് ആശങ്കയുണ്ട്. ഞാനൊരു നല്ല കുടുംബത്തിൽ നിന്നും വന്ന സ്ത്രീയാണ്. എന്റെ ഭർത്താവിൽ നിന്നും അകന്നു കഴിയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.’രമ്യ വ്യക്തമാക്കി.

എന്നാൽ, തന്റെ മൂന്നാം ഭാര്യയായ രമ്യ രഘുപതിയിൽ നിന്ന് താൻ വിവാഹമോചനം നേടാനുള്ള നോട്ടീസ് അയച്ചെന്നും അതിനെത്തുടർന്നുണ്ടായ സ്പർദ്ധ മൂലം, രമ്യ പ്രചരിപ്പിക്കുന്ന നുണകളാണിത് എന്നാണ് നരേഷിൻറെ പ്രതികരണം. നരേഷ് തന്റെ സുഹൃത്ത് മാത്രമാണെന്നും ഇരുവരും തമ്മിൽ മറ്റു ബന്ധമൊന്നുമില്ലെന്നുമായിരുന്നു നേരത്തെ പവിത്ര പറഞ്ഞിരുന്നത്.

വ​ളാ​ഞ്ചേ​രിയിൽ 71.50 ലക്ഷം രൂപയുടെ കുഴൽപണം പിടികൂടി: മൂന്ന് മാസത്തിനിടെ​ പൊലീസ് പിടികൂടിയത് 10 കോ​ടി​യോ​ളം രൂ​പ

എന്നാൽ, മൈസൂരിലെ ഒരു ഹോട്ടലിൽ ഒന്നിച്ചു താമസിച്ച പവിത്രയെയും നരേഷിനെയും രമ്യ പിന്തുടർന്ന് പിടികൂടി മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കുകയായിരുന്നു. രമ്യ പവിത്രയെ സ്വന്തം ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുകയും ചെയ്തു. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടന്‍ മൈസൂര്‍ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടന്‍ ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button