ഹൈദരാബാദ് • പ്രമുഖ തെലുഗ് ചലച്ചിത്ര നിര്‍മ്മാതാവ് പോകുരി രാമ റാവു ശനിയാഴ്ച്ച കോവിഡ് 19 ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. പ്രശസ്ത നിർമ്മാതാവ് പോകുരി ബാബു റാവുവിന്റെ സഹോദരനായിരുന്നു അദ്ദേഹം. ഹൈദരാബാദ് കോണ്ടിനെന്റൽ ആശുപത്രിയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാല്‍, ജൂലൈ 3 ശനിയാഴ്ച രാവിലെ അദ്ദേഹം അന്ത്യശ്വാസം വലിക്കുകയായിരുന്നു.
പ്രശസ്ത നിർമ്മാതാവ് പോകുരി ബാബു റാവുവിന്റെ സഹോദരനായ രാമ റാവു തെലുങ്ക് സിനിമയിൽ നിരവധി വിജയകരമായ ചിത്രങ്ങൾ നിർമ്മിച്ചിരുന്നു.
അടുത്തിടെ കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് രാമ റാവുവിനെ ഹൈദരാബാദിലെ കോണ്ടിനെന്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യസ്ഥിതി വഷളായതായും ഇന്ന് രാവിലെ അന്ത്യശ്വാസം വലിച്ചതായും 123 തെലുഗു റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദേശം പത്തുമാസം മുമ്പാണ് രാമ റാവു ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ശസ്ത്രക്രിയ നടത്തിയത്.
അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ ശനിയാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ എറഗദ്ദ ശ്മശാന വാതികയിൽ നടക്കും.
Post Your Comments