തെലുങ്ക് നടൻ നരേഷിന്റെ നാലാം വിവാഹം കഴിഞ്ഞു. നടി പവിത്ര ലോകേഷുമായാണ് ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. പവിത്രയുടെ മൂന്നാം വിവാഹമാണ്. നടിയുമായുള്ള ബന്ധത്തെ എതിർത്ത് നരേഷിന്റെ മുൻ ഭാര്യമാരിൽ ഒരാൾ ചെരുപ്പൂരി അടിക്കാൻ എത്തിയത് വലിയ വാർത്തയായിരുന്നു. നരേഷും പവിത്രയും മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ഇത് നരേഷിന്റെ നാലാം വിവാഹമാണ്. ഉടനെ വിവാഹിതരാകും എന്ന് പറഞ്ഞ് നരേഷ് നേരത്തെ ഒരു പോസ്റ്റ് ഇട്ടിരുന്നു. വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ജീവിതകാലം മുഴുവൻ നീളുന്ന സമാധാനവും സന്തോഷവും എന്നാണ് പോസ്റ്റിനുള്ളിലെ ക്യാപ്ഷൻ. മൂന്നു മാസങ്ങൾക്കു മുൻപാണ് വിവാഹം ചെയ്യും എന്ന് ഇരുവരും ഒരു പോസ്റ്റിലൂടെ സൂചന നൽകിയത്
നടന്റെ അർദ്ധ സഹോദരനായ മഹേഷ് ബാബു ചടങ്ങിൽ നിന്നും വിട്ടുനിന്നതും ശ്രദ്ധേയമായി. വിവാഹം കഴിഞ്ഞതായി 62കാരനായ നരേഷ് ഒരു വീഡിയോ പോസ്റ്റിലൂടെയാണ് അറിയിച്ചത്. പരമ്പരാഗത വേഷം ധരിച്ചാണ് വധൂവരന്മാർ വിവാഹത്തിനെത്തിയത്. മണ്ഡപത്തിൽ വച്ച് ഇരുവരും വിവാഹമാല്യം കൈമാറി. അതിഥികൾ ഇരുവർക്കും മേൽ പുഷ്പവൃഷ്ടി നടത്തി. ജനുവരി ഒന്നാം തിയതി പരസ്പരം ചുംബനം കൈമാറുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് പ്രണയത്തിലാണ് എന്ന് ഇരുവരും ലോകത്തെ അറിയിച്ചത്. ഇതിൽ വിവാഹം ഉടനെ ഉണ്ടാകും എന്ന് അറിയിപ്പുണ്ടായിരുന്നു. ‘സമ്മോഹനം’ സെറ്റിൽ തുടങ്ങിയ പ്രണയമാണ് നരേഷിന്റെയും പവിത്രയുടെയും. ഇവരുടെ കുടുംബത്തിലെ പല ചടങ്ങുകളിലും പവിത്ര സാന്നിധ്യമായിരുന്നു.നരേഷിന്റെ മാതാവ് വിജയ നിർമലയുടെയും രണ്ടാനച്ഛൻ കൃഷ്ണയുടെയും മരണാനന്തര ചടങ്ങുകളിൽ പവിത്രപങ്കെടുത്തിരുന്നു.
Post Your Comments