മക്ക: ഹജിന് മുന്നോടിയായി മക്കയിലേക്കും മറ്റു പുണ്യസ്ഥലങ്ങളിലേക്കും അനധികൃതമായി വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. അനുമതിയില്ലാത്ത വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ ട്രാഫിക് പൊലീസ് സേനയെ മക്കയിലേക്കുള്ള പ്രവേശനാതിർത്തികളിൽ വിന്യസിച്ചിട്ടുണ്ടെന്ന് പൊതു സുരക്ഷാ വക്താവ് ബ്രിഗേഡിയർ സാമി അൽ ഷുവൈരെഖ് അറിയിച്ചു.
ജൂലൈ 12 വരെ വിലക്ക് തുടരും. ഹജ് ജോലിക്കായി മാത്രമേ ഇനി പുറമെ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കൂ. തീർത്ഥാടകരെ കൊണ്ടുപോകാൻ പ്രത്യേക ലൈസൻസുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളേയും അംഗീകൃത സൂപ്പർവൈസർമാരുടെയും ജീവനക്കാരുടെയും വാഹനങ്ങളേയും നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments