Latest NewsCinemaMollywoodNewsEntertainmentMovie Gossips

‘ലൂസിഫർ’ തെലുങ്കു പതിപ്പ് ‘ഗോഡ്ഫാദർ’: ടീസര്‍ പുറത്ത്

ഹൈദരാബാദ്: മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്കു പതിപ്പ് ഗോഡ്ഫാദറിന്റെ ടീസര്‍ പുറത്തിറങ്ങി. ലൂസിഫറില്‍ മോഹൻലാൽ അഭിനയിച്ച പ്രധാന കഥാപാത്രം ‘സ്റ്റീഫന്‍ നെടുമ്പിള്ളി’യെ തെലുങ്കിൽ അവതിപ്പിക്കുന്നത് സൂപ്പർ താരം ചിരഞ്ജീവിയാണ്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണിത്.

മോഹന്‍രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സല്‍മാന്‍ ഖാന്‍, നയന്‍താര, സത്യദേവ്, പുരി ജഗന്നാഥ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍, ആര്‍.ബി.ചൗധരി, എന്‍.വി.പ്രസാദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷാ നിർവ്വഹിക്കുന്നു. എസ്. തമനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.

ട്വിറ്റർ ബ്ലൂ: ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത

യുവതാരം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അടുത്ത് തന്നെ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button