KottayamLatest NewsKeralaNattuvarthaNews

പി​​ക്ക​​പ്പ് വാ​​ൻ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് ക​​ട​​യി​​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റി : ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

ഡ്രൈ​​വ​​ർ ആ​​ദ​​ർ​​ശ്(35), സ​​ഹാ​​യി അ​​മ​​ൽ(23) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്

ച​​ങ്ങ​​നാ​​ശേ​​രി: പ​​ച്ച​​ക്ക​​റി ക​​യ​​റ്റി​​വ​​ന്ന പി​​ക്ക​​പ്പ് വാ​​ൻ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് ക​​ട​​യി​​​ലേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റി അപകടം. പി​ക്ക​പ്പ് വാ​​ൻ ഡ്രൈ​​വ​​റ​​ട​​ക്കം ര​​ണ്ടു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഡ്രൈ​​വ​​ർ ആ​​ദ​​ർ​​ശ്(35), സ​​ഹാ​​യി അ​​മ​​ൽ(23) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്.

ശനിയാഴ്ച രാ​​വി​​ലെ 6.30-ന് ​​പോ​​സ്റ്റ് ഓ​​ഫീ​​സ് ജം​​ഗ്ഷ​​നി​​ലാ​​ണ് അ​​പ​​ക​​ടം നടന്നത്. വ​​യ​​നാ​​ട്ടി​​ൽ ​​നി​​ന്ന് ഏ​​ത്ത​​ക്കു​​ല ക​​യ​​റ്റി വ​​ന്ന വാ​​ഹ​​നമാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

Read Also : ബാങ്കിംഗ് തട്ടിപ്പ്: നൂറ് കോടിക്ക് മുകളിലുള്ള തട്ടിപ്പുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

സം​​ഭ​​വം ന​​ട​​ന്ന​​ത് ഫ​​യ​​ർ സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സി​​ന് തൊ​​ട്ട​​ടു​​ത്താ​​യ​​തി​​നാ​​ൽ സ്റ്റേ​​ഷ​​ൻ അ​​സി​​സ്റ്റ​​ന്‍റ് ഓ​​ഫീ​​സ​​ർ ദി​ലീ​​പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം എ​​ത്തി പി​​ക്ക​​പ്പ് വാ​​നി​​ന്‍റെ കാ​​ബി​​ൻ വെ​​ട്ടി​​പ്പൊ​​ളി​​ച്ചാണ് അ​​ക​​ത്ത് കു​​ടു​​ങ്ങി​​യ​​വ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്.

ഫ​​യ​​ർ ഫോ​​ഴ്സ് സം​​ഘം ഇ​​വ​​രെ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. തു​​ട​​ർ​​ന്ന്, ഇ​​വ​​രെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button