രാജ്യത്ത് 100 കോടിക്ക് മുകളിലുള്ള ബാങ്കിംഗ് തട്ടിപ്പുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. കൂടാതെ, തട്ടിപ്പ് മൂല്യവും വൻ തോതിൽ കുറഞ്ഞു. 2021-22 കാലയളവിൽ ഏകദേശം 41,000 കോടി രൂപയുടെ 118 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പൊതു, സ്വകാര്യ ബാങ്കുകൾ ചേർന്ന കണക്കുകളാണിത്. എന്നാൽ, 2020-21 കാലയളവിൽ 1.05 ലക്ഷം കോടി രൂപയുടെ 265 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
റിസർവ് ബാങ്ക് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, പൊതുമേഖല ബാങ്കുകളിലും സ്വകാര്യ ബാങ്കുകളിലും തട്ടിപ്പിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്. രണ്ട് കാലയളവുകളിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ , പൊതുമേഖല ബാങ്കുകളിലെ കേസുകൾ 167 ൽ നിന്നും 80 ലേക്ക് ചുരുങ്ങിയിട്ടുണ്ട്. കൂടാതെ, സ്വകാര്യ ബാങ്കുകളിലെ കേസുകൾ 98 ൽ നിന്നും 38 ആയി ചുരുങ്ങി.
Also Read: ബി.ജെ.പിയുടെ അടുത്ത ഘട്ട വളർച്ച ദക്ഷിണേന്ത്യയിൽ നിന്നായിരിക്കും: അമിത് ഷാ
ഇത്തവണ തട്ടിപ്പ് മൂല്യത്തിലും വൻ കുറവുണ്ട്. പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പ് മൂല്യം 28,000 കോടി രൂപയായി. കഴിഞ്ഞ തവണ ഇത് 65,000 കോടി രൂപയായിരുന്നു. സ്വകാര്യ ബാങ്കുകളിലേത് 39,000 കോടി രൂപയിൽ നിന്ന് 13,000 കോടി രൂപയായി.
Post Your Comments