ThiruvananthapuramNattuvarthaLatest NewsKeralaNews

‘നിയമസഭ നടക്കുമ്പോൾ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ നടത്തിയ ഗൂഡാലോചന’: കെ.ടി. ജലീൽ

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അങ്ങാടിപ്പുറം സ്വദേശി നൗഫലിനെ പൊലീസ് പിടികൂടിയിരുന്നു. മുൻ മന്ത്രി കെ.ടി. ജലീൽ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞു നൗഫൽ എന്നയാൾ ഫോണിൽ വിളിച്ചിരുന്നു എന്നാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞിരുന്നത്.

ഇതിന്റെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടുത്തി ഡി.ജി.പിക്ക് പരാതി നൽകിയെന്നും സ്വപ്ന വ്യക്തമാക്കി. ഇതേത്തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെ.ടി. ജലീൽ.

കേസിൽ പിടിയിലായ നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിൻ്റെ ആരാധകരാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്നെ തോൽപിക്കാൻ നൗഫലിൻ്റെ സഹോദരൻ നിസാർ ദിവസങ്ങളോളം തവനൂരിൽ തമ്പടിച്ച് പ്രവർത്തിച്ചിരുന്നുവെന്നും കെ.ടി. ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ നൗഫലിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന് ജലീൽ ആവശ്യപ്പെട്ടു. നൗഫലിന് വിവാദ വനിതയുടെ നമ്പർ കിട്ടിയതിൽ ദുരൂഹതയുണ്ടെന്നും ജലീൽ കൂട്ടിച്ചേർത്തു.

കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഹോട്ടലില്‍ രാഹുല്‍ഗാന്ധി: വയോധികയെ ചേര്‍ത്ത് നിര്‍ത്തി സ്‌നാക്‌സ് നല്‍കി, വൈറലായി വീഡിയോ

നൗഫലും കുടുംബവും ഫിറോസ് കുന്നുംപറമ്പിലിൻ്റെ ആരാധകർ
നൗഫലിൻ്റെ കുട്ടിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം സ്വരൂപിച്ച് നൽകിയത് ഫിറോസ് കുന്നുംപറമ്പിൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്നെ തോൽപിക്കാൻ നൗഫലിൻ്റെ സഹോദരൻ നിസാർ ദിവസങ്ങളോളം തവനൂരിൽ തമ്പടിച്ച് പ്രവർത്തിച്ചു.
മുഖ്യമന്ത്രിയെ കുറിച്ചും കുടുംബത്തെ കുറിച്ചും എന്നെ കുറിച്ചും നൗഫലിനെ കൊണ്ട് നല്ല വാക്കുകൾ പറയിപ്പിച്ചത് ദുരുദ്ദേശത്തോടെ. വോയ്സ് ക്ലിപ്പ് ശ്രദ്ധിച്ചാൽ മറ്റാരോ അദ്ദേഹത്തിന് നിർദ്ദേശം നൽകുന്നത് മനസ്സിലാക്കാം.

സർക്കാരിനെ പ്രതിരോധത്തിലാക്കാൻ നൗഫലിനെ ഉപയോഗിച്ച് നടത്തിയ നാടകത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം. ഇദ്ദേഹത്തിന് വിവാദ വനിതയുടെ നമ്പർ കിട്ടിയതിലും ദുരൂഹതയുണ്ട്. നിയമസഭ നടക്കുമ്പോൾ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയത്തിനുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ നടത്തിയ ഗൂഡാലോചനയാണിതെന്ന് ന്യായമായും സംശയിക്കാൻ വകയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button