KeralaLatest NewsNewsBusiness

‘മുത്തൂറ്റ് ഓൺലൈൻ’ വൈബ് ആപ്ലിക്കേഷന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി, ഇനി സേവനങ്ങൾ ഒറ്റ ക്ലിക്കിലൂടെ

രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്

നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയ മുത്തൂറ്റ് ഫിനാൻസിന്റെ വെബ് ആപ്ലിക്കേഷനായ ‘മുത്തൂറ്റ് ഓൺലൈനിന്റെ’ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങളാണ് പുതിയ വെബ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്.

നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയതിനാൽ, ഭവന വായ്പ, സ്വർണ വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ എന്നിവയുടെ തിരിച്ചടവുകൾ എളുപ്പത്തിൽ നടത്താൻ സാധിക്കും.

Also Read: വിസയ്ക്കായി കൊച്ചിയിലെത്തിയ പെൺകുട്ടികളിലൊരാളെ ലോഡ്ജിൽ കണ്ടെത്തിയത് കോമ സ്റ്റേജിൽ: ദുരൂഹത

ഹോസ്പിക്യാഷ്, ലോൺ കാൽക്കുലേറ്റർ, അപ്പോയിന്റ്മെന്റ് ബുക്കിംഗ്, ബില്ലടക്കൽ എന്നീ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മുത്തൂറ്റ് ഫിനാൻസിന്റെ മാനേജിംഗ് ഡയറക്ടറായ ജോർജ് അലക്സാണ്ടറാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button