മസ്‌കത്ത്: ആരോഗ്യ സ്ഥാപനങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി ഒമാൻ. കോവിഡ് പടരുന്നതിനുള്ള സാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജീവനക്കാരും രോഗികളും സന്ദർശകരും മാസ്‌ക് ധരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡിസീസ് കൺട്രോൾ ആന്റ് കൺട്രോളാണ് ഇതുസംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചത്.
രണ്ടാം ഡോസ് സ്വീകരിച്ച് ആറു മുതൽ ഒൻപതു മാസം വരെ കഴിഞ്ഞവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് നിർദ്ദേശം. സംശയാസ്പദകരമായ കേസുകൾ നേരത്തെ തന്നെ പരിശോധിച്ച് ഐസൊലേറ്റ് ചെയ്യണം. അനാവശ്യമായ കൂടിച്ചേരലുകൾ തടയുക, ആവശ്യമുള്ളവർക്ക് അസുഖ അവധി അനുവദിക്കുക, ആശുപത്രികളിൽ സന്ദർശകരെ കുറയ്ക്കുക തുടങ്ങിയ നിയന്ത്രണങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.
Post Your Comments